Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ:


ഡാളസ് / ടെക്‌സാസ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി  അവാർഡ്‌സ് (IIFA) – 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയി താവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018 – എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ടു ഗാനങ്ങൾക്കാണ് മികച്ച ഗാനരചയിതാവിനുള്ള (മലയാളം) നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ‘2018 – എവരിവൺ ഈസ് എ ഹീറോ’ പതിനൊന്ന് നോമിനേഷനുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ഈ മാസം സെപ്റ്റംബർ 27, 28, 29 തീയതികളിൽ അബുദാബിയിലെ യാസ് ഐലന്റിലാണ് ഷാരൂഖ് ഖാൻ, കരൺ ജോഹർ, വിക്കി കൗശാൽ എന്നിവർ ആതിഥേയത്വം വഹിക്കുന്ന പ്രൗഢഗംഭീരമായ അവാർഡ് ദാനച്ചടങ്ങ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിനു പുറമേ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ സിനിമകളിലെയും അവാർഡ് ദാനം ഈ ദിവസങ്ങളിലായിരിക്കും നടക്കുക.

ഗ്ലോബൽ വോട്ടിംഗിന്റെ ഭാഗമായി നിങ്ങൾക്കും വോട്ട് ചെയ്യാം.
വെബ്സൈറ്റ്: https://linktr.ee/iifautsavamvoting

റിപ്പോര്‍ട്ട്‌ മാർട്ടിൻ വിലങ്ങോലിൽ


Read Previous

ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി

Read Next

ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്‌സ് വിജയികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »