ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: നാട്ടോർമയിൽ നന്മയുടെ നല്ലോണം ആഘോഷിച്ച് പ്രവാസി മലയാളികൾ. പൂക്കളമൊരുക്കിയും തൂശനിലയിൽ സദ്യകഴിച്ചും തനിനാടൻ ശൈലിയിലായിരുന്നു ഓണാഘോഷം. വീടുകളിലും ഓഫിസുകളിലും ഓണം ആഘോഷിച്ചവർ ധാരാളം, സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവാസിമലയാളികള്‍ കൂട്ടുകാരും ബന്ധുക്കളും അവരുടെ കുടുംബങ്ങളും വില്ലകളില്‍ ഒത്തു ചേര്‍ന്ന് തിരുവോണം ആഘോഷിച്ചു
റിയാദില്‍ താമസ വില്ലകളില്‍ വേറിട്ട രീതിയില്‍ ഓണാഘോഷം നടന്നു തെളിയിച്ചുവെച്ച നിലവിളക്കിനു മുന്നിലിരുന്ന് ഓണപട്ടുകള്‍ പാടിയും കുട്ടികളും അമ്മമാരും ചേര്‍ന്ന് മനോഹരമായ പൂക്കളം തീര്‍ത്തു തിരുവോണം ആഘോഷിച്ചു. പ്രവാസത്തില്‍ അവധി ദിനമല്ലെങ്കിലും കഴിയുന്നവര്‍ അവധിയെടുത്തും വീട്ടില്‍ തന്നെ സദ്യ ഒരുക്കി കുടുംബങ്ങള്‍ ഓണം ആഘോഷിച്ചപ്പോള്‍ ഓണസദ്യ കഴിക്കാനായി മലയാളി ഹൈപ്പെര്‍ മാര്‍ക്കെറ്റുകളെയും റെസ്റ്റോറന്റുകളെയും ആശ്രയിച്ചവര്‍ കുറവല്ല ,
തൂശനിലയിൽ തുമ്പപ്പൂച്ചോറും സാമ്പാറും അവിയലും തോരനും കാളനും, ഓലനും കൂട്ടുകറികളും പായസവുമടക്കം സദ്യവട്ടമെല്ലാം ഒരുക്കി കുടുംബങ്ങള്‍ ഒന്നിച്ചിരുന്ന് ഓണസദ്യയുണ്ടു, ഉഞ്ഞാല്‍ ആടിയും, പുരുഷന്മാര്‍ പാട്ടുപാടിയും സ്ത്രീകള്‍ തിരുവാതിര കളിച്ചും പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തിരുവോണം ആഘോഷിച്ചു. നാട്ടില്‍ ഓണത്തിന് വിരാമമാകുമ്പോള്‍ പ്രവാസത്തില്‍ ഇനി മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിവിധ കൂട്ടയമകളുടെ ഓണാഘോഷമാണ് നടക്കുക.
നിരവധി സംഘടനകള്‍ ഇതിനോടകം റിയാദില്‍ ഓണാഘോഷം ഈ മാസത്തിലും തുടര്‍ന്നുവരുന്ന മാസത്തിലും സംഘടിപ്പിച്ചിട്ടുണ്ട് പ്രവാസി മലയാളികളെ സംബന്ധിച്ച് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടത്തപെടുന്ന സംഗമങ്ങള്‍ ഒന്ന് റംസാന്‍ സംഗമവും പിന്നെയൊന്ന് ഓണവുമാണ് അത്രമാത്ര മലയാളികളുടെ സംസ്കാരവുമായി ആഘോഷങ്ങള്‍ ബന്ധപെട്ടു കിടക്കുന്നു ഒത്തു ചേരാന്‍ ലഭിക്കുന്ന ഒരവസരവും പ്രവാസി മലയാളികള്‍ പാഴാക്കാറില്ല
എല്ലാ മാന്യപ്രേഷകര്‍ക്കും മലയാളമിത്രം ഓണ്‍ലൈന്‍റെ ഓണാശംസകള്‍ .