Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പത്ത്,​ കഴിഞ്ഞ വർഷം സംസ്ഥാനത്തേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ.; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നത് 22 ലക്ഷം മലയാളികള്‍


തിരുവനന്തപുരം : കൊവിഡ് കാലത്ത് നേരിട്ട ഇടിവിന് ശേഷം കേരളത്തിലേക്കെ ത്തുന്ന പ്രവാസി പണത്തിൽ വൻകുതിച്ചുചാട്ടം. 2023ലെ കേരള മൈഗ്രേഷൻ സർ‌വേ റിപ്പോർട്ടിലാണ് മലയാളി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ടായ വർദ്ധനവിനെ കുറിച്ച് പ്രതിപാദിക്കുന്നത്.

2023ൽ നാട്ടിലേക്ക് മലയാളി പ്രവാസികൾ അയച്ചത് 216893 കോടി രൂപയാണ്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വ ത്തിൽ നടത്തിയ സർവേ റിപ്പോർട്ട് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന എൻ.ഐ.ആർ പണമെങ്കിൽ 2023ൽ 154.9 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികൾ വീട്ടിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായി. 37058 കോടി രൂപയാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.

രാജ്യത്തെ എൻ.ആ‍ർ.ഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതവും കേരളത്തി ന്റേതാണ്. അതേസമയം കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷമായി. വിദ്യാർത്ഥി കുടിയേറ്റം വർദ്ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാർത്ഥിക ളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍.ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018ലെ 89.2 ശതമാനത്തില്‍നിന്ന് 2023ല്‍ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്.


Read Previous

ഹജ് കർമ്മത്തിനിടെ മലപ്പുറം സ്വദേശി അറഫയിൽ നിര്യാതനായി, ഹൃദയാഘാതമാണ് മരണകാരണം

Read Next

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രം പങ്കുവച്ച് മേജർ രവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »