ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സുരക്ഷിതമായ മടക്കത്തിനായി സൗദിയിലെ പ്രവാസികൾക്കു പ്രത്യേക ജാലക വാക്സിൻ സൗകര്യം ലഭ്യമാക്കുകയും വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഭാരതസർക്കാർ നയതന്ത്ര തലത്തിൽ പരിഹരിക്കുകയും വേണമെന്ന് സുബൈർകുഞ്ഞു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇപ്പോൾ നാട്ടിൽ ഉള്ളതും കഴിഞ്ഞ 3 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചതുമായ ആളുകൾക്ക് മിനിമം 3 മാസം കഴിഞ്ഞാൽ മാത്രമാണ് വാക്സിൻ എടുക്കാൻ കഴിയുക.
ആയതിനാൽ അത്തരം കേസുകളിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കേറ്റ് നൽകുകയും അത് തവ ക്കൽനാ ആപ്ലികേഷനിൽ അപ്ഡേറ്റ് ചെയ്തു കിട്ടുവാനുമുള്ള സംവിധാനം സൗദി ആരോഗ്യ മന്ത്രാല യവുമായ ചർച്ചചെയ്തു ശരിയാക്കണം. കോവീഷീൽഡ് വാക്സിൻ ഒരു ഡോസ് മാത്രം സ്വീകരി ച്ചവർ സൗദിയിൽ നിന്നും നാട്ടിലേയ്ക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോൾ അവർക്ക് അടുത്ത ഡോസ് ക്ര്യത്യമായി ലഭിക്കണമെങ്കിൽ ഇവിടെ ‘തവക്കൽനയിലും നാട്ടിൽ ആരോഗ്യവകുപ്പിന്റെ രേഖക ളിലും അവ അപ് ഡേറ്റ് ചെയ്യുവാനുള്ള സംവിധാനമുണ്ടാകണം.
കോവാക്സിൻ ഒരു ഡോസോ രണ്ട് ഡോസുകളുമോ സ്വീകരിച്ചവർക്ക് സൗദിയിൽ അംഗീകാരം നിലവിലില്ല. അവർക്ക് ഇവിടെ എത്തിയാലുടൻ മറ്റൊരു വാക്സിൻ ഡോസ് എടുക്കാമോ എന്നത് സംബന്ധിച്ച് യാതൊരു പഠനറിപ്പോർട്ടുകളും നിലവിലില്ലാത്ത സാഹചര്യത്തിൽ , ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ കുറഞ്ഞത് ഒരു വര്ഷത്തെയ്ക്കെങ്കിലും സൗദിയിലെ വാക്സിൻ നിബന്ധനകളിൽ നിന്നും ഇളവ് ലഭിക്കാൻ വേണ്ട നയതന്ത്ര ശ്രമങ്ങൾ അത്യാവശ്യമാണ്.
അല്ലാത്തപക്ഷം നിലവിലെ സാഹചര്യത്തിൽ ആഗസ്ത് 2- നു ശേഷം തെഴിലിൽ പ്രവേശിക്കാനോ തുട രാനോ കഴിയാതെ വരും. മേൽ പറഞ്ഞവയ്ക്ക് പുറമെ ഇരു രാജ്യങ്ങളുമായി എയർ ബബിൾ കരാർ വൈകാതെ നിലവിൽ വരാനുള്ള ശ്രമങ്ങൾ നിരന്തരമായി തുടരേണ്ടതുമുണ്ട്. 25 -നു നടന്ന കമ്മ്യൂണി റ്റി മീറ്റിൽ ഈ വിഷയങ്ങൾ ബഹുമാനപ്പെട്ട അംബാസ്സഡറുടെ ശ്രദ്ധയിൽ കൊണ്ടു വന്നി ട്ടുണ്ട്. വിവി ധ പ്രവാസി വിഷയങ്ങളിൽ സൗദിയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ ശ്ലാഘി നീയമാണ്.
ഡോ . അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്
ചെയർമാൻ, സുബൈർ കുഞ്ഞ് ഫൗണ്ടേഷൻ)
(ഫാമിലി ഫിസിഷ്യൻ & പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്
കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, നാഷണൽ ഗാർഡ്, റിയാദ്)