Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി


റിയാദ് – ​പ്രവാസി ക്ഷേമനിധിയിൽ അടവ് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് പെൻഷൻ നിഷേധി ച്ചുകൊണ്ടുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ ഉത്തരവ് പാവങ്ങളായ പ്രവാസിക ളോടുള്ള കടുത്ത അനീതിയാണെന്നും, കേരളത്തിന് സാമ്പത്തിക അടിത്തറയുണ്ടാക്കിയ പ്രവാസി സമൂഹത്തോടുള്ള ധിക്കാരപരമായ നടപടിയാണെന്നും കമ്മിറ്റി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഉടനെപരിഹാരംകാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, നോർക്ക, പ്രവാസി ക്ഷേമ നിധി ബോർഡ്‌ എന്നിവർക്ക് ഇ മെയിൽ സന്ദേശം അയച്ചു. കാലാവധി പൂര്‍ത്തിയായി പണമടക്കാന്‍ കുടിശ്ശികയായവര്‍ക്ക് രണ്ടുവര്‍ഷത്തിനകം തുക ഒരുമിച്ചടച്ചാല്‍ പെന്‍ഷന്‍ ലഭ്യമാക്കിയിരുന്നതാണ് നവംബര്‍ ഒന്നുമുതല്‍ പ്രവാസി ക്ഷേമബോര്‍ഡ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

​വിദേശ രാജ്യങ്ങളിൽ വിവിധ വെല്ലുവിളികൾക്കിടയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക്, സാമ്പത്തിക പ്രതിസന്ധിയോ ജോലി നഷ്ടമോ കാരണം അടവിൽ വീഴ്ച സംഭവിക്കാനുള്ള സാഹചര്യം സ്വാഭാവിക മാണ്. ഈ ചെറിയ വീഴ്ചയുടെ പേരിൽ, വർഷങ്ങളോളം അടച്ച തുക ഉൾപ്പെടെ നിഷ്ഫലമാക്കി പെൻഷൻ നിഷേധിക്കുന്നത് സാമൂഹിക നീതിയോ ക്ഷേമനിധിയുടെ ധാർമ്മിക ലക്ഷ്യമോ അല്ല.​പെൻഷൻ നിഷേധിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും തുച്ഛമായ വരുമാനമുള്ളവരും, ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളിൽ കഴിയുന്നവരുമാണ്. ഇവരെ വാർദ്ധക്യകാലത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന താണ് ഈ ക്രൂരമായ നടപടി. പ്രവാസി ക്ഷേമം എന്നത് കേരളത്തി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാ നുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും കെ.എം.സി.സി. കുറ്റപ്പെടുത്തി.

​പെൻഷൻ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക്, പിഴ ഒഴിവാക്കിയോ, ചെറിയ പിഴ ഈടാക്കിയോ, പ്രത്യേക ‘അടവ് പുനഃക്രമീകരണ പദ്ധതി’ പ്രഖ്യാപിച്ചോ പെൻഷൻ പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു .

പ്രവാസി സമൂഹത്തിന്റെ ഈ നിർണ്ണായകമായ ആവശ്യങ്ങളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എം.സി.സി നാഷ ണൽ കമ്മിറ്റി ഭാരവാഹികളായ കെ.പി മുഹമ്മദ് കുട്ടി കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ്‌ വേങ്ങാട്ട് , അഹമ്മദ് പാളയാട്ട് , ഖാദർ ചെങ്കള തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


Read Previous

ആ കരച്ചിൽ വ്യാജം,വിഡിയോ പങ്ക് വെച്ചത് വൈറൽ ആകാൻ; എന്താണ് ഇന്ദ്രജിത്തിന് സൗദിയിൽ സംഭവിച്ചത് ?

Read Next

സിനിമാക്കാരെ ഭർത്താവിന് ഇഷ്ടമല്ല, ഒരുവർഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയില്ല; പ്രേംനസീറിന്റെ പ്രിയനായികയ്ക്ക് സംഭവിച്ചത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »