Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികൾക്ക് ഇനി ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ലഭിക്കും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സൗദിയില്‍ തുടക്കമായി


റിയാദ് : പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കം കുറിച്ച് സൗദി. വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കമ്പനിയിൽ നിന്ന് ശബളം മുടങ്ങുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി.

തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്.സൗദിയിലെ തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന വിദേശിക്കു ഇൻഷുറൻസ് പദ്ധതിപ്രകാരം വിമാന ടിക്കറ്റും ലഭിക്കും.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് വേതന സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി തൊഴിലാളി വേതന ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബര്‍ 6 മുതല്‍ പദ്ധതി നിലവില്‍ വന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് തൊഴിലുടമകള്‍ അവരുടെ പേയ്മെന്റ് ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ്, തൊഴിലുടമകള്‍ അവരുടെ വേതന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു. കമ്പനി നഷ്ടത്തിലാവുകയോ തൊഴിലുട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയോ ചെയ്യുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള ഒരു സുരക്ഷാ വല എന്ന നിലയിലാണ് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനുള്ള ഈ സുപ്രധാന ചുവടുവയ്‌പ്പെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യുന്നതും നിര്‍വചിച്ചിരിക്കുന്നതുമായ നിബന്ധന കള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുക. നഷ്ടപരി ഹാര ക്ലെയിമുകള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള നിയുക്ത ഇന്‍ഷുറന്‍സ് കമ്പനി മുഖേന ക്ലെയിമുകള്‍ സമര്‍പ്പിച്ചാല്‍ തൊഴിലുടമ വേതനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് സേവനത്തില്‍ നിന്ന് പ്രയോജനം നേടാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജോലി മതിയാക്കി പ്രവാസി തൊഴിലാളി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹി ക്കുന്നുവെങ്കില്‍ അവര്‍ക്കുള്ള യാത്രാ ടിക്കറ്റും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് മന്ത്രാലയം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വേതന ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് തൊഴിലുടമകളെ അവരുടെ ഉത്തരവാദി ത്തങ്ങളില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിലാണ് മന്ത്രാലയത്തി ന്റെ മുന്‍ഗണന. തൊഴിലുടമയ്ക്ക് ശമ്പളം നല്‍കാന്‍ ഒരു വഴിയുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഇന്‍ഷൂറന്‍സ് സേവനം അനുവദിക്കൂ. തങ്ങളുടെ വേതന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് കര്‍ശനമായ പിഴകള്‍ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.


Read Previous

ജീവനക്കാരുടെ പ്രശ്നങ്ങളറിയാന്‍ ഡെലിവറി ബോയിയായി സോമാറ്റോ സിഇഒ

Read Next

റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »