Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്യാബിനിൽ അതിശക്തമായ ചൂട്; ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് കൊൽക്കത്തയിൽ ലാൻഡിങ്


ന്യൂഡൽഹി : ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് കൊണ്ടുപോകു ന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് എയർലൈൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

“ജൂൺ 29 ന് ഹനേഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം, ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി കൊൽക്കത്തയി ലേക്ക് തിരിച്ചുവിട്ടു,” എയർ ഇന്ത്യ അറിയിച്ചത് ഇങ്ങനെയാണ്.

വിമാനം നിലവിൽ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും, കൊൽക്കത്തയിലെ തങ്ങളുടെ ഗ്രൗണ്ട് ടീമുകൾ വിമാനം വഴിതിരിച്ച് വിട്ടതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആവശ്യ മായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും എയർ ലൈൻ വ്യക്തമാക്കി. വെള്ളിയാഴ്ച (ജൂൺ 27) മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ആകാശത്ത് വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് യാത്രക്കാർക്ക് അസൗകര്യം അനുഭവപ്പെട്ടത്.

ജൂൺ 27 ന് രാത്രി 11 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെടുകയായിരുന്ന AI639 എന്ന വിമാനത്തിൽ 148 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഏകദേശം ഒരു മണിക്കൂർ വൈകിയാണ് വിമാനം അർദ്ധരാത്രിയോടടുത്ത് പറന്നുയർന്നത്. ടേക്കോഫിന് ശേഷം സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പൈലറ്റ് കണ്ടെത്തുകയായിരുന്നു. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു.

ജൂൺ 12ന് എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽ പെട്ടത് രാജ്യത്തെ ഒന്നാകെ നടുക്കിയിരുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസ് കെട്ടിടത്തിൽ പതിക്കുകയായിരുന്നു. അപകടത്തിൽ 270ലധികം പേർക്ക് ജീവൻ നഷ്ടമായി.


Read Previous

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതി ദാരിദ്ര്യം പിടിമുറുക്കുന്നു: പട്ടിണിയിലായത് 100 കോടിയിലധികം ജനങ്ങള്‍

Read Next

രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നില്‍ അട്ടിമറി? റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »