Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂരിരുട്ടില്‍ തീക്കനല്‍ പോലെ കണ്ണുകള്‍; സ്‌ത്രീകള്‍ കരയും പോലുള്ള ശബ്‌ദം, രാത്രിയെ ഭയാനകമാക്കുന്ന ‘ഗോസ്റ്റ്’ ഇതാണ്


രാത്രി ഇരുട്ടിയാല്‍ പുറത്തിറങ്ങും…കൂരിരുട്ടില്‍ തീക്കനല്‍ പോലെ ജ്വലിച്ച് വിടര്‍ന്ന് നില്‍ക്കുന്ന ഓറഞ്ച് നിറമുള്ള കണ്ണുകള്‍… ഇരുട്ടിനെ തുളച്ച് കയറും വിധമുള്ള ശബ്‌ദം, അത് കേട്ടാല്‍ ആരും ആദ്യമൊന്ന് ഭയന്ന് പോകും…

ചില സിനിമകളിലെ പ്രേത സീനുകളില്‍ കാണികളെ ഏറെ ഭയപ്പെടുത്താന്‍ ചില പ്രത്യേക ജീവികളുടെ ശബ്‌ദവും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കാറുണ്ട്. വെള്ളിനക്ഷത്രം എന്ന സിനിമയില്‍ നടന്‍ സലീം കുമാര്‍ മൂങ്ങയെ കണ്ട് പേടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണികളെ ഏറെ ചിരിപ്പിച്ചെങ്കിലും തൊല്ലൊരു ഭയത്തോ ടെ തന്നെയാണ് പ്രേക്ഷകരും ആ മൂങ്ങനെ നോക്കി കണ്ടത്.

എന്നാല്‍ അതുപോലൊരു അപൂര്‍വ്വയിനം മൂങ്ങയെ കണ്ടെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ കോർബറ്റ് റിസർവില്‍. സ്പോട്ട് ബെല്ലിഡ് ഈഗിൾ ഔൾ അഥവാ കഴുകന്‍ മൂങ്ങയെയാണ് കണ്ടെത്തി യത്. രാത്രിയുടെ ശ്‌മശാന മൂകതയില്‍ ഇതിന്‍റെ ശബ്‌ദം ഏറെ ഭയപ്പെടുത്തുന്നതാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. അതുകൊണ്ട് ഇതിനെ ‘ഗോസ്റ്റ് ഓഫ് ദി ഫോറസ്റ്റ്’, ‘വിച്ച് ഓഫ് ദി ഫോറസ്റ്റ്’ അഥവാ വനത്തി ലെ പ്രേതം എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

Spot-bellied Eagle Owl, Juvenile

രാംനഗര്‍ വനമേഖലയിലെ സാതാവാണി, റിംഗോറ പ്രദേശങ്ങളിലാണ് സ്പോട്ട് ബെല്ലിഡ് ഈഗിൾ ഔളി നെ കണ്ടെത്തിയത്. വന്യജീവി സ്‌നേഹിയായ ദീപ്‌ രാജ്വാറാണ് മൂങ്ങയെ തന്‍റെ ക്യാമറയില്‍ പകര്‍ത്തി യത്. 20-25 ഇഞ്ച് നീളമുള്ള ഈ മൂങ്ങയ്‌ക്ക് 2 കിലോഗ്രാം ഭാരമുണ്ടാകും. ഇന്ത്യയിലെയും തെക്ക് കിഴക്ക് ഏഷ്യയിലെയും ഇടത്തൂര്‍ന്ന വനങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.

ഇവയെ കാണുന്നത് വളരെ അപൂര്‍വ്വമാണെന്ന് രാജ്വാര്‍ പറഞ്ഞു. പകല്‍ സമയം വനത്തിനുള്ളില്‍ വിശ്രമിക്കുകയും രാത്രികാലങ്ങളില്‍ ഇര തേടുകയും ചെയ്യുന്നവയാണിത്. മുയലുകള്‍, പല്ലികള്‍, മയില്‍ കുഞ്ഞുങ്ങള്‍ എന്നിവയെയാണ് ഇവ ഭക്ഷിക്കുന്നത്. ഈ അപൂര്‍വ്വയിനം പക്ഷിയെ കാണാനും ക്യാമറയില്‍ പകര്‍ത്താനും സാധിച്ചത് വലിയ ഭാഗ്യമാണെന്ന് രാജ്വാര്‍ പറഞ്ഞു. നേരത്തെയും കഴുകന്‍ മൂങ്ങകളെ കണ്ടിട്ടുണ്ടെന്നും ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും രാജ്വാര്‍ പറഞ്ഞു. ആദ്യം ധിക്കാലയിലും പിന്നീട് സിതാവാണിയിലും റിംഗോറയിലും താന്‍ ഇവയെ കണ്ടിട്ടുണ്ട്.

Closed up portrait nocturnal bird, beautiful adult female Spot-bellied eagle-owl also known as Forest eagle-owl, uprisen angle view, front shot, resting on the branch of tropical tree in nature of tropical rainforest, national park in central Thailand.

ഇവയെ കുറിച്ച് വിവരിക്കുന്ന നിരവധി പുസ്‌തകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നത് ഇതിന്‍റെ ശബ്‌ദം സ്‌ത്രീ ഉച്ചത്തില്‍ കരയും പോലെയാണെന്നാണെന്ന് രാജ്വാര്‍ പറയുന്നു.സ്‌ത്രീയുടെ ശബ്‌ദം പുറപ്പെടുവിക്കുന്നത് കൊണ്ട് തന്നെ ഇതിന് പിന്നില്‍ നിരവധി രസരമായ കഥകളുണ്ടെന്നും രാജ്വാര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ക്ക് ഈ മൂങ്ങയെ കുറിച്ച് അറിവില്ലായിരുന്നു. അതുകൊണ്ട് രാത്രിയില്‍ ഈ ശബ്‌ദം കേള്‍ക്കുമ്പോള്‍ പലരും ഭയപ്പെട്ടിരുന്നു. അവര്‍ രാത്രിയില്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ഭയപ്പെട്ടിരുന്നു. ചിലരാകട്ടെ ഇതിനെ മന്ത്രവാദിനിയാണെന്നും തെറ്റിദ്ധരിച്ചിരുന്നു വെന്ന് രാജ്വാര്‍ പറഞ്ഞു.

സ്പോട്ട് ബെല്ലിഡ് ഈഗിൾ ഔള്‍ നിരവധി അന്ധവിശ്വാസങ്ങള്‍ക്കും കെട്ടുക്കഥകള്‍ക്കും കാരണമായി ട്ടുണ്ടെന്ന് മറ്റൊരു വന്യജീവി സ്‌നേഹിയായ സഞ്ജയ്‌ ചിംവാള്‍ പറഞ്ഞു. രാത്രിയില്‍ ഒരു സ്‌ത്രീ ഉച്ച ത്തില്‍ കരയും പോലെയാണ് ഇതിന്‍റെ ശബ്‌ദം. അത് പ്രേതമാണെന്ന് ഭയപ്പെട്ട് പലരും രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്‍റെ ശബ്‌ദം സ്വാഭാവികമാണെന്നും അതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും സഞ്ജയ്‌ ചിംവാള്‍ പറഞ്ഞു. കഴുകന്‍ മൂങ്ങയുടെ സാന്നിധ്യം ആവാസവ്യവസ്ഥ മികച്ചതാണെന്ന് വ്യക്തമാക്കുന്നുവെന്ന് രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ എസ്‌ഡിഒ അങ്കിത് ബഡോള പറഞ്ഞു.


Read Previous

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

Read Next

ലേഡി സിങ്കം പ്രഭാവതി അമ്മ’ സ്‌കൂട്ടർ യാത്രക്കാരൻ്റെ ലൈസൻസ് റദ്ദാക്കി, ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »