Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 25 മരണം, 49 പേര്‍ ചികിത്സയില്‍; നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി


പട്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 25 പേര്‍ മരിച്ചു. 49 പേര്‍ ചികിത്സയില്‍. മദ്യത്തില്‍ മീഥൈയില്‍ ആല്‍ക്കഹോള്‍ കലര്‍ത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളിലുണ്ടായ ദുരന്തത്തില്‍ 25 പേര്‍ മരിച്ചതായി ബിഹാര്‍ ഡി.ജി.പി അറിയിച്ചു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ദുരന്തത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. മദ്യപാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണങ്ങള്‍ വര്‍ധിക്കുന്ന തായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വില്‍പന വ്യാപകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുപ്പതിലധികം ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പോലും നിതീഷ് കുമാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവും പറഞ്ഞു. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഇത്തരം ദുരന്തങ്ങള്‍ അഴിച്ചുവിടുന്ന മാഫിയകള്‍ക്ക് സംരക്ഷണ മുണ്ടെന്നും അദേഹം ആരോപിച്ചു.


Read Previous

കൊല്ലപ്പെട്ടത് ഹമാസ് തലവനെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ: യുദ്ധാവസാനത്തിന്റെ തുടക്കമെന്ന് നെതന്യാഹു; ലോകത്തിന് തന്നെ മികച്ച ദിനമെന്ന് ജോ ബൈഡനും, ചെറുത്തുനിൽപ്പ് ഇനി ശക്തിപ്പെടും ഇറാന്‍.

Read Next

വിജയ’സാധ്യത സരിന്’; അംഗീകാരം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »