പ്രദർശനം തുടരുന്നതിനിടെ തുടരും സിനിമയുടെ വ്യാജപതിപ്പ് പുറത്ത്,​ മൂന്നുപേർ പിടിയിൽ


കൊ​ച്ചി​:​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ഹി​റ്റ് ​സി​നി​മ​യാ​യ​ ​’​തു​ട​രും​”​ ​വ്യാ​ജ​പ​തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​ട്രെ​യി​നി​ൽ​ ​മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​ക​ണ്ട​യാ​ൾ​ ​തൃ​ശൂ​രി​ലും​ ​ബ​സി​ൽ​ ​ക​ണ്ട​യാ​ൾ​ ​മ​ല​പ്പു​റ​ത്തും​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ട്രെ​യി​നി​ൽ​ ​ക​ണ്ട​യാ​ളെ​ ​ആ​ർ.​പി.​എ​ഫും​ ​മ​റ്റു​ള്ള​വ​രെ​ ​പൊ​ലീ​സു​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.

സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​താ​വ് ​ര​ഞ്‌​ജി​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ ​യാ​ത്ര​യ്‌​ക്കി​ടെ​ ​ബ​സി​ലും​ ​ട്രെ​യി​നി​ലും​ ​’​തു​ട​രും​”​ ​കാ​ണു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​ഹി​ത​മാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​സി​നി​മ​യാ​ണ് ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ​ര​ഞ്‌​ജി​ത്ത് ​പ​റ​ഞ്ഞു.​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​പ്ര​ച​രി​ച്ച​ ​സി​നി​മ​യും​ ​നീ​ക്കം​ ​ചെ​യ്‌​തു.​ ​മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​കാ​ണു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​വ​രാ​ണ് ​ത​നി​ക്ക് ​ന​ൽ​കി​യ​ത്.​ ​ട്രാ​ഫി​ക് ​സി​ഗ്ന​ലി​ൽ​ ​നി​റു​ത്തി​യ​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ​മ​റ്റൊ​രു​ ​ബ​സി​ലു​ണ്ടാ​യി​രു​ന്ന​ ​സ്ത്രീ​യാ​ണ് ​പ​ക​ർ​ത്തി​ ​കൈ​മാ​റി​യ​ത്.​ ​വ്യാ​ജ​പ​തി​പ്പി​നെ​തി​രെ​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​ണ് ​പ്രേ​ക്ഷ​ക​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​തെ​ന്ന് ​ര​ഞ്‌​ജി​ത്ത് ​പ​റ​ഞ്ഞു.

അതേസമയം സം​ഭ​വ​ത്തി​ൽ​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ പറഞ്ഞു .​ ​നി​ര​വ​ധി​ ​ത​വ​ണ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട്ട​താ​ണ്.​ ​സി​നി​മ​ക​ളു​ടെ​ ​വ്യാ​ജ​ ​പ​തി​പ്പി​റ​ക്കു​ന്ന​ത് ​സാ​മൂ​ഹി​ക​ ​ദ്റോ​ഹ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​


Read Previous

വീടിനടുത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ശല്യം,​ വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന

Read Next

ഡോക്‌ടറാകാൻ മോഹിച്ച് പരീക്ഷയെഴുതാൻ പോയി’, കിട്ടിയത് ആശുപത്രി വാസം, വ്യാജ ഹാൾ ടിക്കറ്റ് തട്ടിപ്പിനിരയായി വിദ്യാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »