ഫാമിലി കെയർ മലയാളി കൾച്ചറൽ അസോസിയേഷൻ റിയാദ് ക്രിസ്തുമസ്- ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു


റിയാദ്: ഫാമിലി കെയർ മലയാളി കൾച്ചറൽ ആസോസിയേഷൻ്റെ ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ദേയമായി ആതുരസേവന രംഗത്തെ മലയാളി സമൂഹത്തെ ആഘോഷതിമിർപ്പിലാക്കി സംഘടിപ്പിച്ച ആഘോഷം സ്നേഹത്തിന്റെ യും സഹോദര്യത്തിൻ്റെയും സംഗമമായി


സാസ്‌കാരിക സമ്മേളനം പ്രസിഡന്റ് സൈമൻ അദ്ധ്യക്ഷത വഹിച്ചു ഷിജിൻ ഷാജഹാൻ ഉൽഘാടനം നിർവഹിച്ചു. സിക്രട്ടറി അഖിൽ രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഖമറുദ്ദീൻ കുയിലൻ സംസാരിച്ചു വൈസ് പ്രസിഡന്റ് മുജീബ് ഹംസ സ്വാഗതവും ട്രഷറർ നിയാസ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കുഞ്ഞിമുഹമ്മദ്. സത്താർ മാവൂർ. നാസിയ നാസർ. അക്ഷയ് സുധീർ. അജ്ജലി സുധീർ. വിബിൻ കെ പി അനു പീറ്റർ വിബിൻ മത്തായി എന്നിവർ ഗാനം ആലപിച്ചു. ബെൻസി രമ്യടീം അവതിരിപ്പിച്ച ഡാൻസും ആശാ ടീം അവതരിപ്പിച്ച ഗ്രൂപ്പ് സോങ്ങും ശ്രദ്ദേയമായി.


Read Previous

ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

യവനിക കലാ സാംസ്ക്കാരിക വേദി വിൻ്റർ ഫെസ്റ്റ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »