ദമാം നവയുഗം സനു മഠത്തിൽ കുടുംബസഹായ ഫണ്ട് കൈമാറി


ദമാം: ഹൃദയാഘാതം മൂലം ദമാമിൽ നിര്യാതനായ നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്ത കനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി. മന്ത്രി ജെ.ചിഞ്ചുറാണിയാണ് സനുവിന്റെ ഭാര്യ മിനിയ്ക്ക് തുക കൈമാറിയത്.

സനുവിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായമായി നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു. നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഹുസൈൻ കുന്നിക്കോട്, ഉണ്ണി മാധവം, അബ്ദുൽ കലാം, എ.ആർ അജിത്ത്, നിസാർ കുന്നിക്കോട്, ബക്കർ, അമീർ, പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സുലൈമാൻ, പ്രവാസി ഫെഡറേഷൻ നേതാക്കളായ രാധാകൃഷ്ണൻ, വിജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘാടക പാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തൊഴിൽ പ്രശ്‌നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.

സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃദ് വലയവും സമ്പാദിച്ചിരുന്നു. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. പ്ലസ്ടു വിദ്യാർത്ഥിയായ മൃദുൽ മകനാണ്.


Read Previous

വി.പി ഉമ്മറിനും ഫസീല മുള്ളൂർക്കരക്കും കേളി റിയാദ് യാത്രയയപ്പ് നൽകി

Read Next

പത്താമത് കേളി ഫുട്‌ബോൾ;  സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »