ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: വിദേശ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും താമസിപ്പിക്കാനും വേണ്ട കുറഞ്ഞ പ്രതിമാസ വരുമാനം ബഹ്‌റൈൻ വർധിപ്പിക്കുന്നു. 400 ദിനാറിൽ നിന്ന് 1,000 ദിനാറായി ആണ് തുക വർധിപ്പിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിർദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീ കരിച്ചു. പാർലമെന്റ് അംഗീകരിച്ച ഈ പ്രമേയം തുടർ നടപടികൾക്കായി മന്ത്രിസഭയ്ക്ക് കൈമാറി.

നിലവിലെ നിയമപ്രകാരം ഭാര്യയെയും 24 വയസ്സിന് താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ 400 ദിനാർ മതിയായിരുന്നു. ഇനി മുതൽ 1000 ദിനാർ ശമ്പളമുള്ള വ്യക്തികൾക്ക് മാത്രമേ കുടുബാംഗ ങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കൂ.
സ്പോൺസർ ചെയ്യുന്ന ഓരോ വ്യക്തിക്കും ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഇതോടെ കുടുബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നത് പ്രവാസികളെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പാർലമെന്റിൽ ഈ നിർദേശം സമർപ്പിച്ചത്. കുറഞ്ഞ വരുമാനമുള്ള വിദേശ തൊഴിലാ ളികൾക്ക് താമസച്ചെലവ്, സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്.
അവർ ആശ്രിതരെ കൊണ്ടുവരുന്നത് യുക്തിയല്ലെന്നും എം.പിമാർ പറഞ്ഞു. ഇത് ഒരു ഒഴിവാക്കൽനയം അല്ലെന്നും, മറിച്ച് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സംതുലിതാവസ്ഥ ഉറപ്പാക്കാനുള്ള നടപടി യാണ്. സർക്കാർ സബ്സിഡിയുള്ള സേവനങ്ങളിൽ ആശ്രയിക്കാതെ, സ്വന്തം ചെലവിൽ കുടുംബത്തെ പരിപാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി അനുമതി നൽകാൻ പാടുള്ളു എന്നും എംപിമാർ പറയുന്നു.
