പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു


കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ (എം.സി കട്ടപ്പന) അന്തരിച്ചു. 75 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാ ണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന അദേഹം മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്. 2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

സംഗീത നാടക അക്കാഡമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാഴ്ച, പളുങ്ക്, അമൃതം, നായകന്‍, പളുങ്ക്, പകല്‍, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


Read Previous

ചൈനക്ക് വന്‍ തിരിച്ചടി; ഇറാനിലെ ചബഹാര്‍ തുറമുഖം പത്ത് വര്‍ഷത്തേയ്ക്ക് ഇന്ത്യക്ക്

Read Next

ചബഹാര്‍ തുറമുഖ നടത്തിപ്പ്: ഇന്ത്യ-ഇറാന്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ഉപരോധ ഭീഷണിയുമായി അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »