ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: പ്രവാസജീവിതത്തിന്റെ വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഥാദിഖ് ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുശഹീദ് ഫാറൂഖിക്ക് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി. ആൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർ.ഐ.സി.സിയുടെ ഉപഹാരം ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര സമ്മാനിച്ചു.
കൺവീനർ ഉമർ ശരീഫ് അധ്യക്ഷതവഹിച്ചു. പ്രൊഫസർ ഹാരിസ് ബിൻ സലീം, താജുദ്ദീൻ സ്വലാഹി, അബ്ദുല്ല അൽ ഹികമി, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവർ പങ്കെടുത്തു. നബീൽ മഹമൂദ് വടകര സ്വാഗതവും അലി അക്ബർ നന്ദിയും പറഞ്ഞു.