ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷനുണ്ടെന്ന പേരിൽ, മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ


തിരുവനന്തപുരം: ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് മുരുക്കോണം സ്വദേശിയായ ഫര്‍സാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് ഫാര്‍സാന അഫാന്‍റെ വീട്ടിലെത്തിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്നു ഫര്‍സാന.

പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. ഫർസാനയുമായി അഫാൻ വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടായതാണ് ആക്രമണ ത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫർസാനയെ അഫാ ന്റെ വീടിന് സമീപം കണ്ടതാണ് സമീപവാസികൾ പറയുന്നു.

വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ, ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അഫാനുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നാണ് ചില ബന്ധുക്കള്‍ പറയുന്നത്. വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നില യിലായിരുന്നു മൃതദേഹം. വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട മാതാവ് ഷമിയുടെ നില അതീവ ഗുരുതമാണ്.

മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ പിതാവ് സൗദിയില്‍ സ്പെയര്‍പാട്സ് കട നടത്തിയിരുന്നു. വ്യാപാരം തകര്‍ന്നതുമായി ബന്ധപ്പെട്ട് 75 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായി അഫാന്‍ പൊലീസില്‍ പറഞ്ഞു.


Read Previous

ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ കയറണം; എൻഎച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

Read Next

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം; 30 ൽ 17 ഇടത്ത് വിജയം, എൽഡിഎഫിന്റെ ആറ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »