Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്


വീടും പരിസരവും അലങ്കരിക്കാന്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതും അവ സംരക്ഷിക്കുന്നതും പലരുടേയും ശീലമാണ്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്.

അടുത്തകാലത്തായി അത്തരത്തില്‍ കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് മതിലുകളിലും ചുവരിലുമെല്ലാം പടര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരുകൂട്ടം പൂക്കള്‍. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം പൂക്കളുടെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകാറുണ്ട്.

ക്യാറ്റ്സ് ക്ലോ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഇത്തരത്തില്‍ വൈറല്‍ ഫാഷനായി മാറിക്കൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ വീടിനെ കൂടുതല്‍ മനോഹരമാക്കാന്‍ ഇവ വച്ച് പിടിപ്പിക്കാറുമുണ്ട്. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സസ്യ ശാസ്ത്രജ്ഞര്‍. കാണാന്‍ അതിമനോഹരമാണെങ്കിലും ക്യാറ്റ്സ് ക്ലോ ആളത്ര നിസാരക്കാരനല്ല. പ്രകൃതിക്കും വന സമ്പത്തിനും ഭീഷണിയായ ഇവ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടവയാണ്.

പൂച്ചയുടെ നഖം പോലെ മരത്തിലും ഭിത്തികളിലും അള്ളിപ്പിടിച്ച് കയറുന്നതുകൊണ്ടാണ് (ക്യാറ്റ്സ് ക്ലോ) ഇങ്ങനെയൊരു പേര്. 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ഇവയ്ക്കു കഴിയും. വര്‍ഷത്തില്‍ രണ്ട് തവണ പൂക്കുന്നതു കൊണ്ടും, പരിപാലനം അധികം ആവശ്യമില്ലാത്തതിനാലും പലരും തങ്ങളുടെ വീട്ടുമുറ്റത്തും ബാല്‍ക്കണിയിലുമെല്ലാം ഇവ ധാരാളമായി നട്ടുപിടിപ്പിക്കുന്നുമുണ്ട്.

ക്യാറ്റ്സ് ക്ലോ ഒരു മരത്തില്‍ പടര്‍ന്നു കയറിയാല്‍ സൂര്യപ്രകാശം കിട്ടാത്ത വിധം ഇലകളെ പൊതിയും. സ്വാഭാവികമായും ആ മരം നശിക്കും. നിലത്ത് പടര്‍ന്നു കയറുന്നതും ഏറെ പ്രശ്നമാണ്. അടുത്തുള്ള സസ്യങ്ങളെയെല്ലാം നശിപ്പിക്കുന്ന ഒരു അധിനിവേശ സസ്യമാണ് ക്യാറ്റ്സ് ക്ലോ. അതുകൊണ്ട് തന്നെയാണ് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയെ നിരോധിച്ചിരിക്കുന്നതും. അമേരിക്കയിലെ ഫ്ളോറിഡയിലും ക്യാറ്റ്സ് ക്ലോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Read Previous

ചതിയില്‍’ നിയന്ത്രണം വിട്ട് പാക് താരം, ഗ്രൗണ്ടില്‍ തുപ്പിയും ബാറ്റും ഹെല്‍മറ്റും വലിച്ചെറിഞ്ഞും പ്രതിഷേധം

Read Next

തൃഷയോട് വിജ‌യ്‌യെ കുറിച്ച് ചോദ്യം,​ താരത്തിന്റെ മറുപടി ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »