Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ ഫാഷന്‍ ഷോകള്‍ക്ക് പ്രിയമേറുന്നു; വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ പരിപാടി നടത്താന്‍ അനുമതി ലഭിക്കൂ.


റിയാദ്: വിനോദ സഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സൗദി അറേബ്യയില്‍ ഫാഷന്‍ ഷോകളും അനുബന്ധ പരിപാടികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് അധികൃതര്‍. രാജ്യത്തിന്റെ സാംസ്‌കാ രിക മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഫാഷന്‍ ഷോകളും അതുമായി ബന്ധപ്പെട്ട് മറ്റു പരിപാടികളും സംഘടിപ്പിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഈ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ പരിപാടി നടത്താന്‍ അനുമതി ലഭിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്ന മോഡലുകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അവരുടെ ശരീരഭാഗങ്ങള്‍ അമിതമായി വെളിപ്പെടുത്താത്ത രീതിയിലുള്ളതായിരിക്കണം എന്നതാണ് വ്യവസ്ഥകളില്‍ ഒന്ന്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിന് അനുസൃത മായിരിക്കണം അവ. വസ്ത്രധാരണത്തില്‍ അവരുടെ വികാരത്തെ മാനിക്കണമെന്നും സൗദി ഫാഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനു പുറമെ, പൊതുസമൂഹത്തിന്റെ അഭിരുചിക്ക് നിരക്കാത്ത രീതിയിലുള്ള ചിത്രങ്ങളോ രൂപങ്ങളോ അടയാളങ്ങളോ ഉള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍ ഷോയില്‍ പങ്കെടുക്കുന്നവര്‍ ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

മതപരമായി പ്രാധാന്യമുള്ള നഗരങ്ങളായ മക്കയിലും മദീനയിലും ആസൂത്രണം ചെയ്യുന്ന ഫാഷന്‍ ഷോകള്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്നതിന് സംഘാടകര്‍ വിശുദ്ധ നഗര പ്രവിശ്യകളില്‍ നിന്ന് മുന്‍കൂര്‍ അംഗീകാരം നേടിയിരി ക്കണം മതപരമോ വിഭാഗീയമോ രാഷ്ട്രീയമോ ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തോ പ്രധാന വ്യക്തികളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ ഫാഷന്‍ വസ്ത്രങ്ങള്‍ ഷോയില്‍ ഉപയോഗിക്കരുതെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്നവരില്‍ നിന്നുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കൈകാര്യം ചെയ്യുന്നതി നുള്ള ഒരു സംവിധാനം പരിപാടിയുടെ സംഘാടകര്‍ ഒരുക്കണം. ഫാഷന്‍ ഷോുയുമായി ബന്ധപ്പെട്ട വിശദമായ അന്തിമ റിപ്പോര്‍ട്ട് ഫാഷന്‍ കമ്മീഷനില്‍ സമര്‍പ്പിക്കുകയും വേണം.

ഫാഷന്‍ ഷോയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍, എത്രപേര്‍ പരിപാടിയില്‍ പങ്കാളികളായി, ഷോയില്‍ എന്തൊക്കെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയതായിരിക്കണം റിപ്പോര്‍ട്ടെന്നും നിര്‍ദ്ദേശമുണ്ട്. സൗദി അറേബ്യയിലെ ഫാഷന്‍ ഇവന്റുകളോടുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം പരിഗണിച്ച് പരിപാടികള്‍ ക്കുള്ള അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചുകൊണ്ട് സാംസ്‌കാരിക മന്ത്രാലയം പെര്‍മിറ്റ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കിയിരുന്നു. രാജ്യത്തെ എണ്ണയിതര സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യ ത്തോടെ ടൂറിസം, വിനോദം ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.


Read Previous

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍; പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത് 

Read Next

സൗദിയിലെ ജനങ്ങളുടെ ശരാശരി ആയുസ്സ് 77.6 വയസ്സ്; ആശുപത്രി സേവനങ്ങളിൽ ജനം തൃപ്തര്‍, ഒരു ലക്ഷം പേര്‍ക്ക് 733 നഴ്സുമാർ എന്നതാണ് സൗദിയിലെ നിലവിലുള്ള അനുപാതം, 2016ൽ നഴ്‌സുമാരായ സ്ത്രീ, പുരുഷന്മാരുടെ എണ്ണം ഏകദേശം 40,000 ആയിരുന്നു 2023 ആയപ്പോഴേക്കും അത് 90,000 ആയി വർധിച്ചതായി കണക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »