പുനെ: ബംഗ്ലാദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച വിരാട് കോഹ്‌ലി വീണ്ടും ചരിത്രമെഴുതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്‌ലി മാറി. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും കോഹ്‌ലി കയറി.
അതിവേഗ റണ്‍ വേട്ടയില്‍ സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 510 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു 567 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി 26,000 പിന്നിട്ടത്. സച്ചിന്‍ 600 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഈ നേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ 77 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം.

ഏകദിനത്തില്‍ 48ാം സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ 103 റണ്‍സെടുത്ത കോഹ്‌ലി നേടിയത്. ഏകദിനത്തില്‍ സച്ചിന്റെ അടുത്ത റെക്കോര്‍ഡിനും തൊട്ടരി കില്‍. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കേര്‍ഡിനൊപ്പ മെത്താന്‍ ഒറ്റ സെഞ്ച്വറി കൂടി. സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറിക്ക് രണ്ട് ശതക ങ്ങളും. രണ്ടും ഈ ലോകകപ്പില്‍ തന്നെ ഒരുപക്ഷേ പിറന്നേക്കും.
കോഹ്‌ലിയുടെ മൊത്തം സെഞ്ച്വറി നേട്ടം 78ലും എത്തി. ടെസ്റ്റില്‍ 29ഉം ടി20യില്‍ ഒരു സെഞ്ച്വറിയും കിങ് കോഹ്‌ലിക്ക് സ്വന്തം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. 34,357 റണ്‍സ്. രണ്ടാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സംഗക്കാര. 28,016 റണ്‍സ്. മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. 27,483 റണ്‍സ്. പട്ടികയില്‍ 26,026 റണ്‍സുമായി നാലാമനായി വിരാട് കോഹ്‌ലിയും.