Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍


ബീജിങ്: ചൈനയിലെ ബീജിങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഡിഎന്‍എ മോഷണം ഭയന്ന് കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉള്‍പ്പെടെ കിമ്മിന്റെ സ്പര്‍ശനമേറ്റ ഇടങ്ങളെല്ലാം ഉടനടി വൃത്തിയാക്കി അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍.

കിം ഇരുന്ന കസേരയുടെ പിന്‍ വശവും കൈപ്പിടികളും തുടച്ചു. സമീപത്തുണ്ടായിരുന്ന ചെറിയ മേശ പോലും തുടച്ചു. കിം ഉപയോഗിച്ച ഗ്ലാസ് ഒരു ട്രേയില്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് മാറ്റി. തകൃതി യായുള്ള വൃത്തിയാക്കലിന്റെ ദൃശ്യം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘ചര്‍ച്ചകള്‍ക്ക് പിന്നാലെ ഉത്തര കൊറിയന്‍ ഭരണാധികാരിയെ അനുഗമിച്ച അദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും സൂക്ഷ്മമായി നീക്കം ചെയ്തു. അദേഹം കുടിച്ച ഗ്ലാസ് അവിടെ നിന്ന് കൊണ്ടു പോയി. ഇരുന്ന കസേരയും അദേഹം സ്പര്‍ശിച്ച മറ്റ് ഫര്‍ണിച്ചറും അപ്പോള്‍ തന്നെ തുടച്ച് വൃത്തിയാക്കി’ – റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ അലക്സാണ്ടര്‍ യുനഷേവ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ സുരക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചൈനയുടെ നിരീക്ഷണത്തെ കുറിച്ചോ ഉള്ള ഭീതി യാണ് ഇതിനു പിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ കിം മാത്രമല്ല ഇത്തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നത്.

ഡിഎന്‍എ മോഷണം ഒഴിവാക്കാനുള്ള നടപടികള്‍ പുടിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ പുടിന്റെ വിസര്‍ജ്യ വസ്തുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക ബാഗുകളില്‍ ശേഖരിക്കുന്നത് 2017 മുതല്‍ പതിവാണ്. കഴിഞ്ഞ മാസം അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ചെയ്തിരുന്നു.


Read Previous

കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി

Read Next

നിമിഷ പ്രിയയുടെ മോചനം; ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു: ദൗത്യ സംഘം യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »