Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽ വന്നു.


റിയാദ്: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് നോർത്ത് പ്രോജക്ട് കൗൺസിൽ രൂപീകരിച്ചു.വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർ
പങ്കെടുത്ത സംഗമം ഐ.സി.എഫ് നാഷണൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്‌ഘാടനം ചെയ്തു. ജനുവരി 2ന് നടക്കുന്ന റിയാദ് നോർത്ത് സാഹിത്യോത്സവിന് വിപുലമായ പ്രോജക്ട് കൗൺസിലിനാണ് രൂപം നൽകിയത്.

റിയാദ് നോർത്ത് സാഹിത്യോത്സവ് പ്രോജക്ട് കൗൺസിൽ ഐ സി എഫ് നാഷണൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്യുന്നു.

മുപ്പത്തിനാല് യൂനിറ്റ്‌‌ മത്സരങ്ങൾക്കും,എട്ട് സെക്ടർ സാഹിത്യോത്സവുകൾക്കും ശേഷമാണ്‌ ‌സോൺ സാഹിത്യോത്സവിന്‌ വേദിയാവുക. കാമ്പസ് വിഭാഗത്തിൽ റിയാദിലെ ഇന്ത്യൻ സ്കൂളുകൾ തമ്മിൽ മാറ്റുരക്കുന്നത് സാഹിത്യോത്സവിനെ വേറിട്ടതാക്കും. ഏഴ് വിഭാഗങ്ങളിലായി നൂറിൽ പരം ഇനങ്ങളി ലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.ആർ. എസ്‌. സി മുൻ ഗ്ലോബൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രോജക്ട് കൗൺസിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ചെയർമാൻ: മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ ഡയറക്ടർ: ബഷീർ മാസ്റ്റർ നാദാപുരം, ഫിനാൻ സ് ഡയറക്ടർ:ഷാഹിർ ആലപ്പുഴ,വൈസ് ചെയർമാൻ: ഷമീർ രണ്ടത്താണി, ഷറഫുദ്ദീൻ നിസാമി,
ഫൈസൽ മമ്പാട്, ഡെപ്യൂട്ടി ഡയറക്ടർ: ജാബിറലി പത്തനാപുരം, അസീസ് സഖാഫി എന്നിവരെ തെരഞ്ഞെടുത്തു.പരിപാടിയിൽ അഫ്സൽ സഖാഫി, ശിഹാബ് കൊട്ടുകാട്, നൗഫൽ അഹ്സനി,ഉമറലി കോട്ടക്കൽ എന്നിവർസംസാരിച്ചു.

നിഹാൽ അഹമ്മദ് അധ്യക്ഷനായിരുന്നു.നിയാസ് മാമ്പ്ര സ്വാഗതവും, ഷാനിഫ് ഉളിയിൽ നന്ദിയും പറഞ്ഞു.സോൺ മത്സര വിജയികൾ നാഷനൽ തലത്തിൽ നടക്കുന്ന മത്സരങ്ങളിലേക്കുള്ള യോഗ്യത നേടും.തൊഴിൽ പരമായ പരിമിതികൾ കൊണ്ട് പൊതുപരിപാടിക്ക് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അവരുടെ താമസ സ്ഥലങ്ങളിൽ കലോത്സാഹവും,Neurodivergence(ഭിന്ന ശേഷി)യുള്ളവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സ്നേഹോത്സവം എന്ന പേരിലും കലാസാഹിത്യ മത്സരങ്ങൾ സഘടിപ്പിക്കും .മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്‌.രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് www.rscriyadh.info സന്ദർശിക്കാം.


Read Previous

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

Read Next

രാഹുലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ എഡിജിപിയുടെ നിർദേശം; കോയമ്പത്തൂരിലും പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »