ഗുജറാത്തിൽ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു


ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചു കൂടി. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്. വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ആര്‍ക്കും പരിക്കേറ്റി ട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


Read Previous

അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം

Read Next

സിനിമാ മേഖലയിലേക്ക് അന്വേഷണംആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടൻമാർക്ക് നോട്ടീസ് അയക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »