Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരില്‍ പോരാട്ടം കടുക്കും; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദേശം


ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും അങ്കത്തിനിറങ്ങിയേക്കും. കണ്ണൂരില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് സുധാകരന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകുന്നതിലെ ബുദ്ധിമുട്ട് നേരത്തെ സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനാല്‍ മത്സര രംഗത്ത് നിന്ന് തന്നെ ഒഴിവാക്ക ണമെന്നായിരുന്നു അദേഹത്തിന്റെ ആവശ്യം.

എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.വി ജയരാജനെ സ്ഥാനാര്‍ ത്ഥിയായി തീരുമാനിച്ച സാഹചര്യത്തിലാണ് സുധാകരന്‍ തന്നെ മതിയെന്ന നിലപാടി ലേയ്ക്ക് നേതൃത്വം എത്തിയത്. പല നേതാക്കളുടെയും പേരുകള്‍ കണ്ണൂര്‍ സീറ്റിലേക്ക് ഉയര്‍ന്നെങ്കിലും അവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ വന്നു. ഇതും നേതൃത്വം കണക്കിലെടുത്തു.

സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നതായാണ് സൂചന. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സുധാകരന്‍ വീണ്ടും പോരി നിറങ്ങുന്നത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറയുമെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. സുധാകരന് പകരക്കാരനായി മികച്ച സ്ഥാനാര്‍ത്ഥി ഇല്ലാത്തതും പ്രതിസന്ധിയായി.


Read Previous

മലബാർ വില്ല പ്രവാസി കൂട്ടായ്മ സൗദി സ്ഥാപകദിനം ആഘോഷിച്ചു

Read Next

ബിജെപി ഭരണത്തില്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരം ഇടിഞ്ഞു; പ്രതിമാസ ചെലവ് ഗ്രാമീണ ശരാശരിയിലും താഴെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »