ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു


തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായി രുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മ്മിച്ച അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു. ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഏഴ് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.


Read Previous

യു.കെയില്‍ പനി ബാധിച്ച് മലയാളിയായ അഞ്ചു വയസുകാരി അന്തരിച്ചു

Read Next

വെറുതെ ഒരു ഭാര്യ അല്ല’;സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »