ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി.പി മാധവന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പിണക്കം മറന്ന് മകനും ബോളിവുഡ് സംവിധായകനുമായ രാജാകൃഷ്ണ മേനോനും മകള്‍ ദേവിക യുമെത്തി. അച്ഛനില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കള്‍. ടി.പി മാധവന്റെ സഹോദരങ്ങളും തിരുവനന്തപുരം ഭാരത് ഭവനിലെ വേദിയില്‍ അവസാനമായി അദേഹത്തെ കാണാനായി എത്തിയിരുന്നു.
തൈക്കാട് ശാന്തിക വാടത്തില്‍ മകന്‍ രാജാകൃഷ്ണ മേനോന്‍ തന്നെയാണ് അച്ഛന് വേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്തത്. ഓര്‍മ നഷ്ടപ്പെട്ടപ്പോഴും ടി.പി മാധവന്‍ ആവശ്യപ്പെട്ടത് മകനെ ഒന്ന് കാണണമെന്നായിരുന്നു. ഒടുവില്‍ മകനെത്തികണ്ടത് അച്ഛന്റെ ജീവനറ്റ ശരീരമായിരുന്നു. മക്കള്‍ക്കൊപ്പം അദേഹത്തിന്റെ സഹോദരിമാരായ മല്ലിക, ഇന്ദിര, സഹോദരന്‍ നാഗേന്ദ്ര തിരുക്കോട് എന്നിവരും ടി.പി മാധവനെ അവസാനമായി കാണാനെത്തിയിരുന്നു.
ഗാന്ധി ഭവനില്‍ ഇടക്കിടെ സഹോദരനെ കാണാന്‍ മല്ലികയും ഇന്ദിരയും എത്തുമായി രുന്നു. അവരാണ് ടി.പി മാധവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മക്കളെത്തുമെന്ന വിവരം ഗാന്ധി ഭവനെ അറിയിച്ചത്. വീടുമായും കുടുംബവുമായും അകന്നു കഴിഞ്ഞിരുന്ന ടി.പി മാധവന്റെ വാര്‍ധക്യം യാതന നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിത്തിരയില്‍ താരം ജനകീയനായിരുന്നെങ്കില്‍ ആരുമില്ലാതെ വൃദ്ധ സദനത്തിലായിരുന്നു അവസാന കാലം തള്ളി നീക്കിയത്. 2016 ഫെബ്രുവരി 28 മുതല്‍ പത്തനാപുരം ഗാന്ധി ഭവനിലായി രുന്നു അദേഹത്തിന്റെ താമസം.