Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒടുവില്‍ മനമാറ്റം, കലാപഭൂമിയിലേക്ക്; വിവാദങ്ങള്‍ക്കൊടുവില്‍ മണിപ്പൂരും മിസോറാമും സന്ദർശിക്കാൻ ഒരുങ്ങി മോദി


ഐസ്വാള്‍: വിവാദങ്ങള്‍ക്കൊടുവില്‍ മണിപ്പൂരും മിസോറാമും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വർഷം മുൻപ് നടന്ന കുക്കി- മെയ്തേയ് സംഘർഷങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. സെപ്റ്റംബർ 13 നായിരിക്കും ഇരും സംസ്ഥാനങ്ങളും സന്ദർശിക്കുക. മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരെ തുടരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.

ബൈറാബി-സൈരാങ് റെയില്‍വേ ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി മിസോറാം സന്ദർശി ക്കുന്നത്. ഐസ്വാളിലെ ലാമൗളിൽ വച്ചായിരിക്കും ഉദ്‌ഘാടനം. വടക്കുകിഴക്കൻ മേഖലയിലുടനീളം കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും വർധിപ്പിക്കുന്നതിനായുള്ള കേന്ദ്രത്തിൻ്റെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് 51.38 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈൻ അവതരിപ്പിക്കുന്നത്.

അസമിലെ സിൽച്ചാർ പട്ടണം വഴി ഐസ്വാളിനെ രാജ്യത്തിൻ്റെ പലഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റെയിൽവേ ലൈനിൻ്റെ നിർമാണ രീതി. മിസോറാം സന്ദർശനത്തിന് ശേഷം മോദി മണിപ്പൂരിലേക്ക് തിരിക്കുമെന്നാണ് സൂചന. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ അന്തിമ യാത്രയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളുടെയും നിയമ നിർവ്വഹണ ഏജൻസികളുടെയും യോഗം വിളിച്ചുചേർത്തു. സുരക്ഷാ നടപടികൾ, ഗതാഗത ക്രമീകരണം, സ്വീകരണം, തെരുവ് അലങ്കാരം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്‌തതായി പ്രസ്‌താവനയിൽ പറഞ്ഞു.

ലാമൗളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർക്കാർ ജീവനക്കാരെയും കർഷകരെയും സ്‌കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെ ക്കുറിച്ചും യോഗം ചർച്ച ചെയ്‌തു.

എന്താണ് കുക്കി-മെയ്തേയ് സംഘർഷം?

മെയ്തേയ് സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ മണിപ്പൂർ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചതാണ് സംഘർഷത്തിൻ്റെ തുടക്കം. മെയ്തേയ് ആധിപത്യമുള്ള സംസ്ഥാന സർക്കാരിനെതിരായ രോഷം കുക്കി സമുദായക്കാർക്ക് ഇടയിൽ കുറച്ച് കാലമായി പുകയുന്നുണ്ടായിരുന്നു.

മയക്കുമരുന്ന് കൃഷിക്കെതിരായ നടപടികളും അനധികൃത കുടിയേറ്റക്കാർക്ക് എതിരായ നടപടികളും കുക്കി ആധിപത്യ ജില്ലകളിൽ വൻ രോഷത്തിന് കാരണമായി. 2023 മെയ് 3 ന് മണിപ്പൂരിൽ ഓൾ ട്രൈബൽ സ്റ്റുഡൻ്റ്സ് യൂണിയൻ മണിപ്പൂർ (ATSUM) സംഘടിപ്പിച്ച ‘ട്രൈബൽ സോളിഡാരിറ്റി മാർച്ചി’ന് ശേഷം, 2023 മെയ് ആദ്യവാരം മണിപ്പൂർ വലിയ തോതിലുള്ള വംശീയ അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചുകൾ ആരംഭിച്ചു. ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ് പ്രദേശത്ത് നടന്ന മാർച്ച് അക്രമാസക്തമായി. സായുധരായ ഒരു ജനക്കൂട്ടം മെയ്തേയ് സമുദായത്തിലെ ആളുകളെ ആക്രമിച്ചു. കുക്കി തീവ്രവാദികളാണ് ആക്രമണത്തിൽ ഉൾപ്പെട്ടതെന്നാണ് പലരും കരുതുന്നത്.

പ്രതികാരമായി, മെയ്‌തികൾ കുക്കികളെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കൾ കത്തിക്കുകയും ചെയ്‌തു. താമസിയാതെ സംസ്ഥാനത്തെ കുക്കി, മെയ്‌തേയ് ആധിപത്യജില്ലകളിലേക്ക് അക്രമം വ്യാപിക്കുകയും വലിയ കലാപത്തിന് കാരണമാവുകയും ചെയ്‌തു. കലാപത്തിൽ 70 പേർ കൊല്ലപ്പെട്ടു, 231 പേർക്ക് പരിക്കേറ്റു 48,000 പേർ ഭവനരഹിതരായി. മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെ 1,700 ലധികം വീടുകൾ കത്തിച്ചു. അക്രമം അതിരുകടന്നതോടെ കേന്ദ്രസർക്കാർ ഇന്ത്യൻ സൈന്യത്തിലെ അസം റൈഫിൾസിൽ നിന്നും കൂടുതൽ സൈനികരെ അക്രമ സ്ഥലങ്ങളിൽ നിയോഗിച്ചു. ഇന്ത്യൻ വ്യോമ സേനയും സംസ്ഥാനത്തെ വിവിധിയടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.


Read Previous

ജോലി പലചരക്ക് വ്യാപാരം; പാൻ കാർഡിൽ നടന്നത് 141 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ്, നോട്ടിസ് വന്നപ്പോള്‍ ഞെട്ടി

Read Next

കെ.സി. മുഹമ്മദ് ഹാജി നിര്യാതനായി, വിടപറഞ്ഞത്‌ മികച്ചൊരു മനുഷ്യസ്നേഹി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »