Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത ആളുകളെ ജോലിക്കു വെച്ചാൽ പിഴയും തടവും: മുന്നറിയിപ്പുമായി ഒമാൻ


മസ്കത്ത്: ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധി കൃത ആളുകളെ ജോലിക്കുവെച്ചാൽ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന മുന്നറിയി പ്പുമായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമത്തിലെ ആർട്ടിക്ൾ 143 അനുസരിച്ച് 10 ദിവസത്തിൽ കുറയാത്തതും ഒരു മാസത്തിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതും 2,000 റിയാലിൽ കൂടാത്തതുമായ പിഴയുമാ യിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം, അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിത മായാണ് വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്‍റെ ഇൻസ്പെക്ഷൻ യൂനിറ്റിന്‍റെ പിന്തുണയോ ടെയാണ് പരിശോധന കാമ്പയിനുകൾ നടത്തുന്നത്. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 9,042പേരാണ് അറസ്റ്റിലായത്. 7,612 പേരെ നാടുകടത്തുകയും ചെയ്തു.

അതേസസമയം, ജൂണിൽ മാത്രം 919 പ്രവാസികളെ നാട് കടത്തി . തൊഴിൽ മന്ത്രാല യത്തെ പ്രതിനിധാനം ചെയ്ത് മസ്കത്തിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ ടീം ഓഫിസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്‍റെ ഇൻസ്പെക്ഷൻ യൂനിറ്റിന്‍റെ പിന്തുണയോടെ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇത്രയും പേരെ നാടുകടത്തുന്നത്.

ഇതിൽ സ്ത്രീകളും ഉൾപ്പെടും. 1,366 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമാൻ വിഷൻ 2040ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കി യിരിക്കുകയാണ്.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവ രെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്‌കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്.


Read Previous

78ആമത് സ്വാതന്ത്ര്യദിനം; സൽമാനിയ കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Read Next

മക്കയിലെ വാഹനങ്ങൾക്ക് ‘ലേസർ കണ്ണ്’: പുത്തൻ ‘ഉപഗ്രഹ സാങ്കേതിക വിദ്യ’യുമായി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »