ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലൻഡ്, അമേരിക്കയുടെ സ്ഥാനം എക്കാലത്തെയും താഴെ, ഇന്ത്യാക്കാരും ഹാപ്പിയല്ല, നമ്മൾ 118മത്


ഹെല്‍സിങ്കി: തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ല ന്‍ഡ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2025ലാണ് ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് ഗവേഷണ കേന്ദ്രമാണ് സന്തോഷ നിലവാര വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. മറ്റ് നോര്‍ഡിക് രാജ്യങ്ങള്‍ തന്നെയാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഫിന്‍ലന്‍ഡിന് പുറമെ ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 143 രാജ്യങ്ങളുള്ള പട്ടികയില്‍ 118മതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ കൊല്ലമിത് 126 ആയിരുന്നു.

ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു ഡിജിറ്റല്‍ വാണിജ്യ ഡയറക്‌ടറായ അയ്‌നോ വിരോലെയ്‌നന്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്ത് കഴിയുന്ന ആളാണ്. പക്ഷേ ഇയാള്‍ക്ക് എന്നും തന്‍റെ ഫിന്‍ലന്‍ഡിലെ വീട്ടിലേക്ക് മടങ്ങണമെന്നാണ് മോഹമെന്ന് വ്യക്തമാക്കുന്നു. തന്‍റെ കുഞ്ഞുങ്ങളെ അവിടെ വളര്‍ത്തണ മെന്നും ആ മണ്ണില്‍ വച്ച് തനിക്ക് വാര്‍ദ്ധക്യത്തിലെത്തണമെന്നുമാണ് ആഗ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ക്കുന്നു. സമാധാനവും ശാന്തതയും ഇവിടുത്തെ ആളുകളുടെ വിശ്വാസ്യതയുമാണ് ഈ രാജ്യം നമ്മെ മാടിവിളിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുന്നു. പ്രകൃതിയുടെ കാര്യവും പറയാതിരിക്കാനാകില്ല. വളരെ ശുദ്ധമായ വായുവാണ് ഇവിടുത്തേത്. ഈ രാജ്യത്തെ സ്‌നേഹിക്കാതിരിക്കാന്‍ യാതൊരു കാരണവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജനങ്ങളോട് അവരുടെ ജീവിത നിലവാരത്തെക്കുറിച്ച് ചോദിച്ച് അവര്‍ നല്‍കിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിശകലന സ്ഥാപനമായ ഗാലപ്പിന്‍റെയും ഐക്യരാഷ്‌ട്രസഭ സുസ്ഥിര വികസന സൊല്യുഷന്‍ നെറ്റ് വര്‍ക്കിന്‍റെയും സഹകരണത്തോടെയാണ് പഠനം നടത്തിയിരിക്കുന്നത്.

സന്തോഷമെന്നാല്‍ കേവലം പണമോ വളര്‍ച്ചയോ അല്ല. അത് വിശ്വാസ്യത, ബന്ധങ്ങള്‍, നിങ്ങള്‍ക്കൊ പ്പമുള്ള ജനങ്ങളെ അറിയല്‍ എന്നിവയാണെന്നും ഗാലപ്പിന്‍റെ സിഇഒ ജോണ്‍ ക്ലിഫ്‌റ്റോണ്‍ പറയുന്നു. ശക്തമായ ജനസമൂഹവും സമ്പദ്ഘടനകളും വേണമെങ്കില്‍ നാം പരസ്‌പര സ്‌നേഹമാണ് നിക്ഷേ പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം പങ്കിടലും മറ്റുള്ളവരെ പരിഗണിക്കലും

ആരോഗ്യത്തിനും സമ്പത്തിനുമപ്പുറം ചില ഘടകങ്ങള്‍ കൂടി സന്തോഷത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നിങ്ങള്‍ മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് പോലുള്ള ലളിതമായ കാര്യങ്ങള്‍ സാമൂഹ്യ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കല്‍, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയവയും സന്തോഷത്തെ സ്വാധീനിക്കുന്നു. നാലഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തില്‍ സന്തോഷം ഏറെ ആയിരിക്കുമെന്നും പഠനം പറയുന്നു.

മറ്റുള്ളവരോടുള്ള ദയക്കും സന്തോഷവുമായി മുന്‍പ് കരുതിയിരുന്നതിനെക്കാള്‍ വലിയ ബന്ധമുണ്ടെ ന്നാണ് പുത്തന്‍ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ നഷ്‌ടമായ ഒരു പേഴ്‌സ് കിട്ടുന്നവര്‍ നമ്മെ തിരിച്ച് ഏല്‍പ്പിക്കുമെന്ന് നാം ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ആ ജനതയുടെ മൊത്തം സന്തോഷ ത്തിന്‍റെ പ്രവചനാത്മകതയാണ് വ്യക്തമാക്കുന്നത്.

ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ നഷ്‌ടമായ പേഴ്‌സുകള്‍ തിരിച്ച് കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരും അത് തിരിച്ച് കൊടുക്കുന്നവരുമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫിന്നിഷ് സംസ്‌കാരം വിശ്വാസ്യതയ്ക്കും ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു വെന്ന് ഒരു കമ്പനിയുടെ മാനേജിങ് ഡയറക്‌ടറായ അലക്‌സാണ്ട്ര പെത് ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ജനങ്ങള്‍ പരസ്‌പരം വിശ്വസിക്കുന്നു. സമൂഹത്തിലെ പലതലങ്ങളിലും ഞങ്ങള്‍ പരസ്‌പരം പിന്തുണ യ്ക്കുന്നുവെന്നും പെത് പറഞ്ഞു. അത് കൊണ്ട് തന്നെ ഈ സംവിധാനം നമ്മോട് പരസ്‌പരം വിശ്വാസ്യത പുലര്‍ത്തുന്നു.

സന്തോഷത്തിന്‍റെ കാര്യത്തില്‍ അമേരിക്ക എക്കാലത്തെയും ഏറ്റവും പിന്നില്‍

പട്ടികയുടെ ആദ്യ 20 സ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങള്‍ കയ്യടക്കുമ്പോള്‍ ചിലത് വ്യത്യസ്‌തമാണ്. ഹമാസുമായി യുദ്ധത്തിലാണെങ്കിലും ഇസ്രയേല്‍ പട്ടികയില്‍ എട്ടാമതുണ്ട്. കോസ്‌റ്ററിക്കയും മെക്‌സിക്കോയും ആദ്യ പത്തില്‍ ഇടം പിടിച്ചു. യഥാക്രമം ആറാമതും പത്താമതുമാണ് അവരുടെ സ്ഥാനം.

സന്തോഷക്കുറവോ സന്താപ വളര്‍ച്ചയോ എന്തായാലും അമേരിക്ക തങ്ങളുടെ സ്ഥാനം പട്ടികയില്‍ ഏക്കാലത്തെയും ഏറ്റവും താഴെയാണ് ഇക്കുറി. 24മതാണ് അമേരിക്കയുടെ സ്ഥാനം. 2012ല്‍ പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന രാജ്യമാണ് അമേരിക്ക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയില്‍ തനിച്ച് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ 53ശതമാനം വര്‍ദ്ധനയുണ്ടായി.

ഇപ്പോള്‍ 23മതുള്ള ബ്രിട്ടന്‍ 2017ന് ശേഷം ഏറ്റവും താഴെയുള്ള നിലയിലാണ്. ലോകത്തിലെ ഏറ്റവും അസന്തുഷ്‌ടരായ രാജ്യം അഫ്‌ഗാനിസ്ഥാനാണ്. തങ്ങളുടെ ജീവിതം വലിയ കഷ്‌ടതയിലാണെന്ന് അഫ്‌ഗാന്‍ സ്‌ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും അസന്തുഷ്‌ടരായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ലെബനനാണ്. മൂന്നാമത് പശ്ചിമ ആഫ്രിക്കയിലെ സിയറ ലിയോണും.

ആഗോളതലത്തില്‍ അഞ്ചിലൊന്ന് യുവാക്കള്‍ക്കും സാമൂഹ്യ സുരക്ഷയില്ല

ലോകത്തെ 19ശതമാനം യുവാക്കളും യാതൊരു സാമൂഹ്യ സുരക്ഷയും ഇല്ലാത്തവരാണെന്ന് 2023ലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2006മായി താരതമ്യപ്പെടുത്തുമ്പോള്‍ 39ശതമാനമാണ് ഇക്കാര്യത്തില്‍ വര്‍ദ്ധന. എല്ലാ രാജ്യങ്ങളും സ്വയം വിലയിരുത്തുകയാണ്. 2022 മുതല്‍ 2024 വരെയുള്ള കാലഘട്ടമാണ് വിലയിരുത്തിയത്.

സാമ്പത്തിക ശാസ്‌ത്രം, മനഃശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം തുടങ്ങി വിവിധ തലങ്ങളിലുള്ള ഘടകങ്ങളും മൊത്ത ആഭ്യന്തര ഉത്പാദനം, ആളോഹരി വരുമാനം, ആരോഗ്യകരമായ ആയൂര്‍ദൈര്‍ഘ്യം തുടങ്ങിയവും പരിഗണിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്വാതന്ത്ര്യം, അഴിമതി, തുടങ്ങിയവയും പട്ടിക തയാറാക്കാനായി പരിഗണിച്ചിട്ടുണ്ട്.

ഫിന്‍ലന്‍ഡുകാര്‍ പൊതുവെ സമാധാനപ്രിയരാണെന്നാണ് ഹെല്‍സിങ്കി നിവാസിയായ ജൗനി പുര്‍ഹോനന്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഞങ്ങളുടെ ജീവിതം സമാധാനപരമായി ജീവിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ക്ക് സമയമുണ്ട്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഏറ്റവും എളുപ്പമായും എന്ന് പുര്‍ഹോനെന്‍ പറയുന്നു.


Read Previous

അനധികൃത കുടിയേറ്റം; എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

Read Next

ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »