ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മസ്കത്ത്: സലാലയിൽ ആൾ താമസമുള്ള കെട്ടിടത്തിന് തീ പിടിച്ചു. തെക്കൻ ഔഖാദിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്ഥലത്ത് അതിവേഗമെത്തിയ അഗ്നിശമന സേനാ വിഭാഗമാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ലെന്നും, തീപിടുത്തതിന്റെ കാരണം അന്വേഷിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.
സംഭവ സമയത്ത് നിരവധി ആളുകളാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ടു പലരും റൂമുകളിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയെയും,അഗ്നിശമന സേനാ വിഭാഗത്തെയും വിവരമറിയിച്ചു.
ഉടൻ തന്നെ അധികൃതർ സംഭവ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിൽ കുടുങ്ങികിടന്നിരുന്ന എട്ട് പേരെ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തുടർന്ന് അഗ്നിശമന സേനാ തീ അണച്ചു.
അപകടത്തില്‍ ആർക്കും ജീവൻ നഷ്ടമായില്ലെന്നും, രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തിക രമാണ് എന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. താമസ കെട്ടിടങ്ങളിൽ തീപിടുത്തം ഒഴിവാക്കുന്നതി ന് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും,അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
