Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യയില്‍ തീക്കളി, വിറച്ച് ഗള്‍ഫ് രാജ്യങ്ങള്‍, അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ദോഹയില്‍ തുടര്‍ച്ചയായി മിസൈലുകള്‍ പതിച്ചു, വ്യോമപാത അടച്ച് യുഎഇയും, ഖത്തറും, ഇസ്രയേലും, ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്ത് വിട്ടത് 75 മിസൈലുകള്‍; ഇറാന്‍-ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്


ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മുന്‍കരുതലായുള്ള ആക്രമണമാണ് നടന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. മൂന്ന് ആക്രമണങ്ങളാണ് ഇന്നുണ്ടായത്. പശ്ചിമേഷ്യയില്‍ പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്കുള്ള തുടക്കമായിരിക്കുമോ ഇതെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതിരോധത്തിന്‍റെ ഭാഗമായി ഇസ്രയേല്‍ വ്യോമാതിര്‍ത്തികള്‍ അടച്ചു. ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

അബുദാബി ടോള്‍ ഫ്രീ നമ്പര്‍

അബുദാബിയില്‍ ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍- 800 46342

ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ യുഎഇ പ്രതിരോധ സേന തടഞ്ഞതിനെത്തുടർന്ന് തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോർട്ട് ചെയ്തു. “ഈ ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്” എന്ന് യുഎഇ പ്രസ്താവനയിൽ അറിയിച്ചു. ഈ പ്രകോപനത്തിന് മറുപടി നൽകാനുള്ള എല്ലാ അവകാശവും തങ്ങൾക്കുണ്ടെന്നും യുഎഇ കൂട്ടിച്ചേർത്തു.

അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രണം നടത്തിയെന്ന് ഇറാന്‍. ഖത്തറും വ്യോമപാത അടച്ചു. അബുദാബിയില്‍ സ്‌ഫോടനമുണ്ടായ കാര്യം യുഎഇ സ്ഥിരീകരിച്ചിട്ടില്ല.റിയാദിലെ അമേരിക്കന്‍ സൈനികത്താവളം ലക്ഷ്യമിട്ട് മിസൈലാക്രമണം, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം.നല്‍കിയിട്ടുണ്ട്

West Asia on fire, Gulf countries tremble; one reported killed in Abu Dhabi; missiles fell continuously in Doha, UAE and Qatar closed airspace, Israel, Iran launched 75 missiles towards Israel; Norka Helpdesk for Keralites in Iran-Israel West Asian countries


Read Previous

മിഡിൽ ഈസ്റ്റ് യുദ്ധക്കളമാകുന്നു: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വർഷം. യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനം ആക്രമിക്കപ്പെട്ടു; ഖത്തറിലും കുവൈറ്റിലും സ്ഫോടന പരമ്പര, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, അതീവ ജാഗ്രത.

Read Next

“എവിടെയും പുക മാത്രം, ഒന്നും മനസ്സിലാകുന്നില്ല”;ഇറാൻ ആക്രമണത്തില്‍ “വിറച്ച്” ഗള്‍ഫിലെ മലയാളി പ്രവാസികള്‍ അനുഭവങ്ങൾ പങ്കുവെക്കുന്നു, വ്യോമപാതകൾ അടച്ചു; നൂറുകണക്കിന് മലയാളികൾ വിമാനത്താവളങ്ങളിൽ കുടുങ്ങി. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ താറുമാറായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »