കുവൈത്തിലെ തീപിടുത്തദുരന്തം: ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.


റിയാദ് : കുവൈത്തിലെ മംഗഫില്‍, ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരണപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തിൽ കൈമാറണം

ദാരുണമായ ഈ സംഭവത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര , സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തിൽ കൈമാറണമെന്നും പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവർക്ക്‌ തുടർചികിത്സക്കുള്ള എല്ലാ സഹായങ്ങളും സർക്കാരുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപെട്ടു.


Read Previous

ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ്; തൽസമയ വിവർത്തനം: അറഫ പ്രഭാഷണം മലയാളത്തിലും,18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ ആളുകള്‍ ഹജ് നിര്‍വ്വഹിക്കുന്നു.

Read Next

ലോക കേരളസഭയ്ക്ക് അനുവദിച്ചത് നാല് കോടി, കണക്കില്‍ പെടാതെ വേറെയും; ജനമാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റം, പിണറായിക്ക് പ്രായമാകുന്നു; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »