ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈത്ത് സിറ്റി: വർഷാരംഭം മുതൽ സെപ്റ്റംബർ പകുതി വരെ ആകെ 4056 തീപിടിത്തങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈത്ത് സിറ്റിയിൽ- 720, ഹവല്ലിയിൽ- 562, മുബാറക് അൽ കബീർ- 457, ഫർവാനിയ-713, ജഹ്റ- 556, അഹ്മദി- 656 എന്നിങ്ങനെയാണ് തീപിടുത്ത കണക്കുകൾ. ജനവാസ മേഖലകളിലെ തീപിടുത്തങ്ങളുടെ എണ്ണം 918, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ തീപിടുത്തം 411 എന്നിങ്ങനെയാണ്.
ഗതാഗത തീപിടുത്തങ്ങളുടെ എണ്ണം 739 ആണ്. എഴു സമുദ്ര ഗതാഗത കേസുകളും 731 കര ഗതാഗത കേസുകളും റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങളുടെ എണ്ണം 5997 ആണ്. കുട്ടികളുടെ വിവിധ പ്രവൃത്തികൾ, താപ സ്രോതസ്സുകളിൽ കൃത്രിമം കാണിക്കൽ, ബോധപൂർവമായ ചില പ്രവൃത്തികൾ എന്നിവ വഴിയും തീപിടുത്തങ്ങൾ ഉണ്ടായി.
തീപിടുത്തം തടയുന്നതിന്റെ ഭാഗമായി നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. വാണിജ്യ കെട്ടിടങ്ങളെ പ്രധാന ഫയർഫോഴ്സ് ഓപറേഷൻ സെന്ററുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിട മേൽക്കൂര, ബേസ്മെന്റുകൾ, സ്റ്റോറേജ് ഏരിയകൾ എന്നിവ പരിശോധിക്കുന്നത് തുടരും. എല്ലാ നിക്ഷേപ കെട്ടിടങ്ങളിലും ഫയർ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിക്കണം. നേരത്തേ ഇത് 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കായിരുന്നു ബാധകം. മംഗഫ് തീപിടുത്ത പശ്ചാത്തലത്തിലാണ് കർശന നടപടികൾ. അതേസമയം, ബോധവത്കരണത്തിന്റെ ഫലമായി മിക്കവരും സുരക്ഷ നടപടികൾ സ്വീകരിച്ചുവരുന്നതായും അടുത്തിടെ തീപിടുത്തങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ഖാലിദ് ഫഹദ് അഭിപ്രായപ്പെട്ടു.