ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ : ഓണം വന്നാലും ഉണ്ണി പിറന്നാലും മലബാറുകാര്‍ക്ക് മുഖ്യം നോണ്‍വെജ് തന്നെ എന്നൊരു ചൊല്ലുണ്ട്. എന്നാൽ കണ്ണൂർ, തലശ്ശേരി, മാഹി സ്ഥലങ്ങളിൽ ഓണസദ്യക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് നോക്കിയാല്ലോ.

തിരുവോണ സദ്യയുടെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. പാളയൻകോടന്‍ പഴവും പശുവിന്‍ നെയ്യും പഞ്ചസാരയും പപ്പടവും ചേര്‍ത്ത് കഴിക്കുന്ന രീതിയാണ് കുഴച്ചൂണ്‍. നാക്കിലയിൽ ആദ്യം പഴം വിളമ്പും. പിന്നെ പപ്പടവും. പപ്പടം പൊടിച്ച ശേഷം പഴം നുറുക്കി കുഴമ്പ് രൂപത്തിലാക്കി അതില്‍ പശുവിന്‍ നെയ്യും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച് വേണം കഴിക്കാന്‍.
പപ്പടമാണ് ആദ്യം ഇലയില്‍ പൊടിച്ചു വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ സ്വാദ് പകുതി പോകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. വളരെയധികം രുചികരമാണ് കുഴച്ചൂണ്‍. ഓണം, വിഷു എന്നീ ആഘോഷ വേളകളിലാണ് കുഴച്ചൂണ്‍ പ്രധാനം. പഴയ കാലത്ത് കല്യാണത്തിനും കുഞ്ഞുങ്ങളുടെ പിറന്നാളനും ചോറൂണിനുമൊക്കെ കുഴച്ചൂണ്‍ സദ്യ ഒരുക്കാറുണ്ടായിരുന്നു.
ഇത് വെറും കുഴച്ചൂണല്ല ‘ചോയീ ബട്‌ലര്‍ പുഡ്ഡിങ്ങാ’ണ്
ഈസ്റ്റ് ഇന്ത്യ ഭരണകാലത്ത് കണ്ണൂരിലും തലശ്ശേരിയിലും വെള്ളക്കാര്‍ അവരുടെ പാചകക്കാരെ കൊണ്ട് ഇത്തരത്തില്‍ ഓണ സദ്യ ഒരുക്കിയതായി പറയപ്പെടുന്നുണ്ട്. കണ്ണൂരും തലശ്ശേരിയിലുമുള്ള ബ്രിട്ടീഷ് അതിഥി മന്ദിരങ്ങളിലും റസ്‌റ്റോറന്‍റുകളിലും കുഴച്ചൂണ്‍ സദ്യ ഒരുക്കിയിരുന്നു. കണ്ണൂരുകാരനായ അന്നത്തെ ചോയി ബട്‌ലര്‍ കുഴച്ചൂണ്‍ ഒരുക്കിയതിനെ ‘ചോയീസ് പുഡ്ഡിങ്’ എന്ന പേരില്‍ അറിയപ്പെട്ടു.
ബ്രിട്ടനിലെ ഇംപീരിയല്‍ ലൈബ്രറിയിലെ ഗ്രന്ഥ ശേഖരത്തില്‍ ചോയീ ബട്‌ലറുടെ പുഡ്ഡിങ്ങിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1957 ല്‍ കണ്ണൂരിലെ ഒളിമ്പ്യന്‍ ഭരതന്‍റെ വീട്ടില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അതിഥിയായി വരികയും കുഴച്ചൂണ്‍ സദ്യ കഴിച്ചതായും ഭരതന്‍റെ പിന്‍ഗാമികള്‍ സാക്ഷ്യ പ്പെടുത്തുന്നു. ഉത്രാടത്തിനും തിരുവോണത്തിനും സദ്യയില്‍ എത്ര വിഭവങ്ങളുണ്ടെങ്കിലും കുഴച്ചൂണ്‍ നിര്‍ബന്ധമാണ്.
ആഘോഷ വേളകളില്‍ തമിഴ്‌നാട്ടിലെ പാളയൻകോടില്‍ നിന്നും ലോഡുകണക്കിന് വാഴക്കുലകള്‍ എത്തും. തലശ്ശേരി, മാഹി, കണ്ണൂര്‍ എന്നീ മേഖലയിലാണ് കുഴച്ചൂണ്‍ സദ്യയുടെ പ്രധാന കേന്ദ്രം. ഓണക്കാലത്ത് പാകമാകാന്‍ വേണ്ടും വിധമാണ് പാളയൻകോട്ടെ വാഴകള്‍ നടുന്നതു പോലും.
പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്ന കടകളില്‍ മൈസൂര്‍പഴം എന്ന് വിളിക്കപ്പെടുന്ന പാളയന്‍കോടന്‍ പഴക്കുലകള്‍ നിറഞ്ഞിരിക്കയാണ്. ഓണക്കാലത്തെ വടക്കേ മലബാറില്‍ മഞ്ഞ നിറത്തിലുള്ള വാഴക്കുലകള്‍ നിറഞ്ഞിരിക്കുന്നതും പ്രധാന കാഴ്‌ചയാണ്. ഓണക്കാലത്ത് ഇവയ്‌ക്കെല്ലാം തീപിടിച്ച വിലയാണെങ്കില്‍ പോലും വടക്കേ മലബാറിന് കുഴച്ചൂണ്‍ സദ്യ ഒഴിവാക്കാൻ കഴിയില്ല.
ആയുര്‍വേദ വിധി പ്രകാരം സദ്യക്ക് മുമ്പ് മധുരമുളള പഴവും നെയ്യും കഴിക്കുന്നത് ആരോഗ്യദായകവും ഉത്തമവുമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്രയും ശാസ്ത്രീയമായി സദ്യ കഴിച്ചിരുന്ന ഒരു സമൂഹം വടക്കേ മലബാറിലുണ്ടെന്നുള്ളത് അത്ഭുതകരമാണെന്ന് പ്രശസ്‌ത ആയുര്‍വേദ ഡോക്‌ടര്‍ അബ്‌ദുറഹ്മാന്‍ പൊയിലിയന്‍ അഭിപ്രായപ്പെടുന്നു. സദ്യക്ക് മുമ്പുളള ഈ ശീലം ഓണക്കാലത്ത് മാത്രം പോരെന്നും എല്ലാ വിധ സദ്യക്കും ഇത്തരം ശീലം അനുവര്‍ത്തിക്കണമെന്നും ഡോക്‌ടർ പറയുന്നു.
