Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ യാത്ര; സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍


ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ അമേരിക്കയിലേയ്ക്ക്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെയാണ് അമേരിക്ക സന്ദര്‍ശിക്കുക. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്.

അദേഹം ഡാളസിലും വാഷിംഗ്ടണ്‍ ഡിസിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കും. സെപ്റ്റംബര്‍ എട്ടിന് ഡാളാസ്, ടെക്‌സാസ് എന്നിവിടങ്ങള്‍ സന്ദര്‍ശി ക്കുന്ന രാഹുല്‍ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ വാഷിംഗ്ടണും സന്ദര്‍ശി ക്കും. ഇന്ത്യാക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളുമായി അദേഹം കൂടിക്കാഴ്ച നടത്തും. ആദ്യ ദിവസത്തെ ഭക്ഷണം ഡാളസില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പമായിരിക്കും രാത്രി ഭക്ഷണം.

കര്‍ണാടകവും തെലങ്കാനയും കോണ്‍ഗ്രസ് ജയിച്ചതോടെ ബിസിനസുകാര്‍ക്കും ടെക്‌നോക്രാറ്റുകള്‍ക്കും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വലിയ താല്‍പര്യമുണ്ടെന്നും മഹാരാഷ്ട്ര കൂടി ജയിക്കാന്‍ സാധിച്ചാല്‍ മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ കൂടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നും സാം പിത്രോഡ കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എന്നതും പ്രധാനമാണ്.


Read Previous

പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ വിവാദങ്ങള്‍ പുകയുന്നു; അടിയന്തര യോഗം ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണം: വി.ഡി സതീശന്‍

Read Next

വയനാടൻ ജനതയെ സഹായിക്കുന്നതില്‍ ടൂറിസത്തിന് നിര്‍ണായക പങ്ക് ; പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »