Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്രീചിത്രയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ; 12 വയസുകാരിയില്‍ തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയം


തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്.

ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ശ്രീചിത്രയില്‍ ഒരുക്കിയിരുന്നു. ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തി യായത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ ശസ്ത്രക്രിയ നടക്കുന്നത്. 12 വയസുള്ള തിരുവനന്തപുരം സ്വദേശിയായ അനുഷ്‌ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപിക യുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിക്കുന്നത്.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്.

അല്‍പ്പസമയം മുന്‍പാണ് കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായുള്ള ആംബു ലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത്. പൊലീസ് എസ്‌കോര്‍ട്ടോടെ മൂന്ന് മിനിറ്റിനകം ആംബുലന്‍സില്‍ കൊണ്ടുപോയ ഹൃദയം ശ്രീചിത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാര്‍ഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച കുട്ടിയാണ് അനുഷ്‌ക. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാര്‍ഡിയോ മയോപ്പതി.


Read Previous

നിര്‍ണായക സിഗ്നല്‍ ലഭിച്ചു?; മണ്ണിനടിയില്‍ ലോഹ സാന്നിധ്യം, അര്‍ജുന്റെ ലോറിയെന്ന് പ്രതീക്ഷ, സൈന്യം മണ്ണുനീക്കുന്നു

Read Next

ബൈഡനേക്കാള്‍ എളുപ്പത്തില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്താനാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്; പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയെന്ന് കമല ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »