Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രത്തിലാദ്യം; സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു


ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ് പ്രത്യേകത.

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ് പ്രത്യേകത.

മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയിൽ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച മോഡലുകൾ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.

ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണെങ്കിലും അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യാസ്മിൻ പറഞ്ഞു.

സൗദി അറേബ്യയിൽ സ്വിംസ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രപരമാണെന്ന് ഇങ്ങോട്ടു വന്നപ്പോൾ തന്നെ മനസ്സിലായി. കാരണം ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് ഇവിടെ നടക്കുന്നത്. അതിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് ആദരമായി കരുതുന്നു- യാസ്മിൻ പറഞ്ഞു.

റെഡ് സീ ഫാഷൻ വീക്കിന്റെ ഭാ​ഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ച് സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തിയത്. സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയിൽ പങ്കെടുത്തിരുന്നു.

ലോകത്തിന് മുന്നിൽ ഫാഷൻ, ടൂറിസം ലോകങ്ങൾ തുറന്നുകൊടുക്കാനുള്ള സൗദിയുടെ ശ്രമത്തിൽ അത്ഭുതപ്പെടാനില്ലെന്ന് ഷൗഖ് മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലും സ്വിം സ്യൂട്ട് ഫാഷൻ ഷോ സാധ്യമാണെന്നും അതിപ്പോൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബെയും ഷോയിൽ പങ്കെടുത്തിരുന്നു. വളരെ ധീരമായ തീരുമാനമാണെന്നും അതിന്റെ ഭാ​ഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read Previous

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

Read Next

വിദേശ വിദ്യാർഥികൾക്കുനേരെ ആൾകൂട്ട ആക്രമണം; വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന്, മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »