അന്ന് മോണോ ആക്ടിൽ ഒന്നാം സ്ഥാനക്കാരി… ഇന്ന് കേരളത്തിലെ മന്ത്രി… ഫോട്ടോ പങ്കുവച്ച് എംഎൽഎ


അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം (art fest) കൊല്ലത്ത് പൊടി പൊടിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കുന്നത്. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടി ഇന്ന് കേരളത്തിലെ മന്ത്രിയാണ്. നമ്മുടെ സ്വന്തം ആരോഗ്യമന്ത്രിയാണ് ആ ഒന്നാം സ്ഥാനക്കാരി. കലോത്സവം നടക്കുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുക യാണ്. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

“1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌, ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌” എന്ന ക്യാപ്ഷനോടു കൂടിയാണ് സ്റ്റീഫൻ എം എൽ എ ചിത്രം പങ്കുവച്ചത്.

അതേസമയം ജനുവരി നാലിന് ആരംഭിച്ച കലോത്സവം എട്ടിന് അവസാനിക്കും. പതിനാലായിരത്തോളം മത്സരാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം ജില്ല കലോത്സവത്തിന് വേദിയാകുന്നത്.


Read Previous

നിതീഷിനെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, ജോഡോ യാത്രയിലുമെത്തും; ബീഹാറില്‍ സഖ്യം തീരുമാനമായി

Read Next

പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി’; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »