തിരുവനന്തപുരം: മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് ഇളയ മകന്‍ അഫ്‌സാനെ. ബോധം തെളി ഞ്ഞപ്പോള്‍ ഇളയ മകന്‍ അഫ്സാനെ കാണണമെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. മകനെ കാണ ണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം.

അഫ്സാനെ മൂത്തമകന്‍ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം ഷമി എങ്ങനെ താങ്ങുമെന്ന റിയാത്ത ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍. ഗുരുതര പരിക്കേറ്റ ഷമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷമിയുടെ തലയില്‍ 13 തുന്നലുണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ട്. എങ്കിലും വേദന കടിച്ച മര്‍ത്തി ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
അഫ്സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണു കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്.അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്.