Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് ഹമാസ് ബന്ധമെന്ന് ഇസ്രയേല്‍ സൈന്യം


ഗാസ സിറ്റി: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്ന അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്തുള്ള ഒരു ടെന്റ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ഷെരീഫ് എന്ന മാധ്യമ പ്രവര്‍ത്തകന് ഹമാസുമായി ബന്ധമു ണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലി ജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണം നടത്തിയ ഹമാസ് തീവ്രവാദ സെല്ലിന് നേതൃത്വം നല്‍കിയത് അല്‍ ഷെരീഫ് ആണെന്നും ഇസ്രയേല്‍ സൈന്യം വാദിക്കുന്നു. ലേഖകന്‍ മുഹമ്മദ് ഖ്രീഖെ, ക്യാമറ ഓപ്പറേറ്റര്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലിവ, അവരുടെ സഹായി മുഹമ്മദ് നൗഫല്‍ എന്നിവരാണ് മരിച്ച മറ്റ് നാലു പേർ.

അതേസമയം ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യ മെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസ സിറ്റി ഏറ്റെടു ക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ‘നുണകളുടെ ആഗോള പ്രചാരണം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി വളരെ ചെറിയ സമയക്രമം മനസിൽ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.


Read Previous

സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ല, അണക്കെട്ട് നിർമിച്ചാല്‍ തകർക്കും’: അമേരിക്കന്‍ മണ്ണില്‍ നിന്ന് ആണവായുധ ഭീഷണിയുമായി പാക് കരസേനാ മേധാവി

Read Next

വോട്ടെണ്ണല്‍ ദിനം തൃശൂരില്‍ നില്‍ക്കേണ്ടെന്ന് അമിത് ഷാ സുരേഷ് ഗോപിയോടു പറഞ്ഞു, വെളിപ്പെടുത്തിയത് സിനിമാ നിര്‍മാതാവ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »