Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു മണിക്കൂറിനകം അഞ്ചു ശക്തമായ ഭൂചലനം, 7.4 തീവ്രത; റഷ്യയില്‍ സുനാമി മുന്നറിയിപ്പ്


മോസ്‌കോ: ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ്. റഷ്യയുടെ കിഴക്കന്‍ തീരമായ കാംചത്കയില്‍ ഞായറാഴ്ച ഉണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെയും ഹവായിയുടെയും ചില ഭാഗങ്ങളിലാണ് യുഎസ് നാഷണല്‍ സുനാമി വാണിങ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനിടെ പ്രദേശത്ത് ശക്തമായ അഞ്ചു ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. എന്നാല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

തുടക്കത്തില്‍ ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) 6.7 തീവ്രതയുള്ള ഭൂകമ്പ മാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററും (EMSC) യുഎസ് ജിയോളജിക്കല്‍ സര്‍വേയും (USGS) ഇത് 7.4 തീവ്രതയിലേക്ക് ഉയര്‍ത്തുകയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, ഈ മേഖലയില്‍ ആകെ അഞ്ച് ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ്. 6.6 മുതല്‍ 7.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.

പസഫിക് സമുദ്രത്തില്‍, പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കി നഗരത്തിന് സമീപമാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.തുടര്‍ന്ന് പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററിനു ള്ളില്‍ (186 മൈല്‍) അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജി ക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരിക യാണ്. നിലവില്‍, ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Read Previous

മുറിയിൽ കറുത്ത മാസ്‌കുകളും കത്തിയും ബട്ടൻസും, കൊലപാതകം അല്ലെങ്കിൽ അവൾക്ക് അബദ്ധം പറ്റിയത്’

Read Next

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പിണറായി വിജയന്റെ നരേറ്റീവ്, പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രീനാരായണ പ്രസ്ഥാനത്തിന് യോജിക്കുന്നതല്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »