Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം: 24 മരണം, ക്യാമ്പിലെ 23 പെണ്‍കുട്ടികളെ കാണാനില്ല


ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. കനത്ത മഴയില്‍ പ്രദേശ ത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളപ്പൊക്കത്തില്‍ സമ്മർ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒഴുക്കില്‍പ്പെട്ട ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജ്ജിതമായി നടക്കുകയാണ്.

കെർ കൗണ്ടിയിൽ രാത്രിയിൽ കുറഞ്ഞത് 10 ഇഞ്ച് (25 സെന്റീമീറ്റർ) മഴ പെയ്തതിനെത്തുടർന്ന് ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗ മിക്കുകയാണ്’- വാർത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മേഖലയില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. ഒരു മാസത്തില്‍ ആകെയുണ്ടാകുന്ന അത്രയും തോതിലുള്ള മഴ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തതാണ് മിന്നല്‍ പ്രളയത്തിന് ഇടയാക്കിയത്.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച കെർ കൗണ്ടിയിലെ സമ്മർ ക്യാമ്പില്‍ 750-ലധികം പെൺകുട്ടി കളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ, 10-12 ഇഞ്ച് മഴ വരെ പ്രദോശത്ത് പെയ്തതിനെ തുടർന്ന് ഗുഡലൂപ്പ് നദിയിലെ ജലനിരപ്പ് 26 അടി വരെ 45 മിനിറ്റിനുള്ളിൽ ഉയർന്നതാണ് വിനാശകരമായ പ്രളയത്തിന് ഇടയാക്കിയതെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടും വ്യക്തമാക്കി. ഹെലികോപ്റ്റർ, ബോട്ട്, ഡ്രോൺ എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 237-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും ഊർജ്ജിതമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെർവില്ലെ, ഇൻഗ്രാം, ഹണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ റദ്ദാക്കി. ദേശീയ കാലാവസ്ഥാ സേവനം (National Weather Service) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, മഴയുടെ തീവ്രത പ്രവചനാതീതമായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സാൻ അന്റോണിയോ മുതൽ വാക്കോ വരെയുള്ള പ്രദേശങ്ങളിൽ അടുത്ത 24-48 മണിക്കൂറിനുള്ളിൽ കൂടുതൽ പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.


Read Previous

വീണ ജോർജ് കഴിവുകെട്ട മന്ത്രി, ആരോ​ഗ്യരം​ഗത്ത് ​ഗുരുതര വീഴ്ച വരുത്തി’; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Read Next

മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോകേണ്ടതുണ്ടോ?, കേരളത്തിലെ ആരോ​ഗ്യ മേഖല നമ്പ‍ർ 1 ആണോ?; ഡോക്ടറും കഥാകൃത്തുമായ മനോജ് വെള്ളനാട് പറയുന്ന കാരണങ്ങൾ ഇവയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »