
ദുബായ്: ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താ വളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല. സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് എയർലൈൻ വ്യക്തമാക്കിയത്. ഇന്നലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കാഠ്‌മണ്ഡു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് എഫ്‌ഇസെഡ് 1133 എന്ന വിമാനമാണ് ലക്‌നൗ വിമാന ത്താ വളത്തിലേക്ക് വഴിതിരിച്ച് വിട്ടത്. യാത്രക്കാർക്ക് ലഘുഭക്ഷണവും വെളളവും നൽകിയ ശേഷം പ്രാദേശിക സമയം 10.15ന് വിമാനം യാത്ര തുടർന്നതായി ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്ര ക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.