ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BIA) വിമാനങ്ങളുടെ പ്രവർത്തന സജ്ജീകരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യോമഗതാഗത പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യങ്ങൾ (Bahrain Civil Aviation Affairs) അറിയിച്ചു.

ഇതിന്റെ ഭാഗമായി, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയിരുന്ന നിരവധി വിമാനങ്ങൾ മറ്റ് അനുയോജ്യമായ വിമാനത്താവളങ്ങളിലേക്ക് പുനർ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും വ്യോമമേഖലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനു മുള്ള തന്ത്രപരമായ നടപടിയാണിത്.
വിമാന സർവീസുകൾ എതൊക്കെ വിമാനത്താവളങ്ങളിലേക്കാണ് പുനർ വിന്യസിച്ചിരിക്കുന്നതെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും. ഈ മാറ്റങ്ങൾ യാത്രക്കാ രെയും വിമാന കമ്പനികളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. യാത്രക്കാർക്കും വിമാന കമ്പനികൾക്കും വ്യക്തമായ വിവരങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
