ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മനാമ: ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്.
നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസം 9ാമത് വേൾഡ് ഫോറത്തിന്റെ രജിസ്ട്രേഷൻ തുടങ്ങി. യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ബാസ്ക് കളിനറി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് എക്സിബിഷൻ വേൾഡിൽ പരിപാടി.
ഫോറത്തിൽ പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും. താൽപര്യമുള്ളവർക്ക് യു.എൻ.ഡബ്ല്യു.ടി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് www.unwto.org/9-World-Forum-Gastronomy-Tourism-Bahrain വഴി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 31വരെ രജിസ്ട്രേഷന് അവസരമുണ്ട്.