Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നോമ്പാണെങ്കിലും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഒരുക്കണം,​ വീടുകളും മസ്ജിദുകളും തുറന്നുനൽകണം: പാളയം ഇമാം


തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരുും മുന്നിട്ടിറങ്ങണമെന്നും അവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി.

പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ല ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിൽ ഇമാം ഓർമ്മിപ്പിച്ചു. ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

റംസാൻ നോമ്പുകാലമായതിനാൽ വീടുകളിൽ പകൽ സമയം ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും പൊങ്കാലയ്ക്കെത്തുന്നവർക്കായി അവ പ്രത്യേകം കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇടപെടലുകളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും ജാതിമത വ്യത്യാസമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു അവന്റെ പ്രീതിയിലേക്ക മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർഷവും പാളയം ജുമാ മസ്ജിദിന്റെയും സെന്റ് ജോസഫ് പള്ളിയുടെയും നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാറുണ്ട്. അവർക്ക് വിശ്രമിക്കാൻും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട്.


Read Previous

വിജയ് ദേവരകൊണ്ട – രശ്മിക വിവാഹത്തിന് സാക്ഷിയായ ഒരേയൊരു മലയാളി താരം, ഹൃദ്യമായ അനുഭവം പങ്കുവച്ച് കുറിപ്പ്

Read Next

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »