Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല


റിയാദ്: ഫുഡ് ട്രക്കുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. റസിഡൻഷ്യൽ ഏരിയയോട് ചേർന്നോ തിരക്കേറിയ റോഡിന്റെ സൈഡിലും ഇനി മുതൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ചുള്ള പുതിയ നിർദ്ദേശം പുറത്തിറക്കിയതായി മുനിസിപ്പാലിറ്റീസ്, ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. 

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് തടസ്സങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫുഡ്‌ ട്രക്കുകൾ ട്രാഫിക് ലൈറ്റിന്റെ സമീപത്ത് ഇനി മുതൽ പ്രവർത്തിപ്പിക്കാൻ പാടില്ല. മെയിൻ,സെക്കൻഡറി റോഡുകളുടെ പ്രവേശന സ്ഥലത്തും, ഗതാഗത കുരുക്കേറിയ സ്ഥലത്തും ഫ്യൂവൽ സ്റ്റേഷൻ നിന്ന് 10 മീറ്ററിനുള്ളിലും ഇനി മുതൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല.

ഫുഡ് ട്രക്കുകൾക്കുളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫുഡ് സെക്ടറിൽ വലിയ മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ മുന്നേറ്റം തുടരാനും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മുൻസിപ്പാലിറ്റികളു മായി സഹകരിച്ച് നിയമം നടപ്പിലാക്കാൻ ഫുഡ് ട്രക്ക് ഉടമകൾ തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Read Previous

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

Read Next

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »