ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കാലല്ലേ, എന്തുകാര്യമെന്ന് പറയാൻ വരട്ടെ. സൗന്ദര്യത്തിന്റെ അടയാളമാണ് കാലുകളിലൂടെ തെളിയുന്നതെന്നാണ് സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്. മുഖസൗന്ദര്യത്തിന് നൽകുന്ന ശ്രദ്ധ പലപ്പോഴും കാലുകൾക്ക് നമ്മൾ കൊടുക്കാറില്ല.
ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം- ഒരു വലിയ പാത്രത്തിൽ ഇളം ചൂടുവെള്ളമെടുത്ത് അൽപം ഷാംപൂ ചേർത്ത് കാലുകൾ പത്തു മിനിറ്റ് നേരം അതിൽ മുക്കി വയ്‌ക്കണം. അതിനു ശേഷം പുറത്തെടുത്ത് പ്യൂമിക് സ്റ്റോണോ ഫൂട്ട് ബ്രഷോ കൊണ്ട് നന്നായി വൃത്തിയാക്കി തുടച്ചുണക്കുക. നല്ലെണ്ണ ഉപയോഗിച്ച് കാലുകളിൽ മസാജ് ചെയ്യുന്ന തും വളരെ നല്ലതാണ്. നഖങ്ങൾക്കിടയിലെ അഴുക്കുകളയുന്നതിനും വിരലുകളുടെ വശങ്ങളിലെ കടുപ്പമുള്ള ചർമം ഒഴിവാക്കുന്നതിനും ബ്യൂട്ടി ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടുന്ന പെഡിക്യൂർ സെറ്റ് ഉപയോഗിക്കാം.
അൽപം വെണ്ണയിൽ വൈറ്റമിൻ ഇ ക്യാപ്‌സൂൾ പൊട്ടിച്ചൊഴിച്ച് കാലുകളിൽ നന്നായി മസാജ് ചെയ്യുന്നതു ചർമത്തിന്റെ തിളക്കം കൂട്ടും. മൊരിയും വരൾച്ചയും മാറി ചർമം മൃദുവാകുകയും ചെയ്യും. അൽപം റവയും പാൽപ്പാടയും നാരങ്ങനീരും യോജിപ്പിച്ചാൽ ഹെർബൽ സ്‌ക്റബ് ആയി. അഞ്ചു മിനിറ്റ് മസാജ് ചെയ്തശേഷം ചർമം തുടച്ചുണക്കി അൽപം നല്ലെണ്ണയിൽ പച്ചക്കർപ്പൂരം പൊടിച്ചുചേർത്തതു പുരട്ടി നന്നായി മസാജ് ചെയ്യുക.
മുട്ടയുടെ മഞ്ഞ, ആൽമണ്ട് ഓയിൽ, പനിനീർ, തേൻ ഇവ യോജിപ്പിച്ചു ദിവസവും കുളിക്കും മുമ്പ് കാലുകളിൽ പുരട്ടണം. തേനും ഗ്ലിസറിനും നാരങ്ങാനീരും ചേർന്ന മിശ്രിതവും ഇങ്ങനെ തേയ്‌ക്കാൻ നല്ലതാണ്. മാസത്തിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം. കടലമാവിനൊപ്പം തേനും തൈരും ചേർത്തു മിശ്രിതമാക്കി അതിന്റെ കൂടെ കാരറ്റോ വെള്ളരിക്കയോ പപ്പായയോ ചേർത്ത് ഹെർബൽ പായ്‌ക്ക് തയ്യാറാക്കാം. ഏതാണ്ട് അരമണിക്കൂറോളം ഈ പായ്‌ക്കിട്ടശേഷം പാതി ഉണങ്ങുമ്പോൾ കഴുകിക്കളയാൻ മറക്കരുത്.
അതല്ലെങ്കിൽ ചുളിവുകളുണ്ടാകും കാലുകളിൽ. ദിവസത്തിൽ പത്തുഗ്ളാസ് വെള്ളമെങ്കിലും കുടിക്കാൻ മറക്കരുത്. മഴക്കാലമാണെങ്കിലും ഈ പതിവ് മുടക്കരുത്. കാലിലെ വരൾച്ചയ്‌ക്കും വിള്ളലിനും വലിയ ആശ്വാസം നൽകുമിത്. കാലുകളിലെ കരുവാളിപ്പ് അകറ്റും. ഒരേ ചെരിപ്പു തന്നെ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കാലിൽ നിറം മാറ്റമുണ്ടാകും. ചില ഭാഗങ്ങളിൽ ചർമ്മം കട്ടിയാവും. ചെരിപ്പുകൾ മാറിമാറി ഉപയോഗിക്കുന്നത് ഒരു പരിധി വരെ കാലിലെ നിറം മാറ്റം തടയാൻ സഹായിക്കും. കരുവാളിപ്പുള്ള ഭാഗങ്ങളിൽ വെള്ളരിക്കാനീരു പുരട്ടുന്നതു നല്ലതാണ്.ശ്രദ്ധ വേണം കാലുകൾക്ക്
ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ\.
- സോപ്പ് വെള്ളത്തിൽ കാൽ നന്നായി കഴുകിയശേഷം തുടച്ചുണക്കണം. വളംകടിയുണ്ടെങ്കിൽ വിരലുകൾക്കിടയിൽ ആന്റി ഫംഗൽ ക്രീം ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടുക.
- രാത്രി കിടക്കും മുമ്പ് പാദങ്ങളുടെ അടിയിലും വശത്തും ഫൂട്ട് ക്രീമോ വാസ്‌ലിനോ പുരട്ടുക. വിരലുകൾക്കിടയിൽ മഞ്ഞൾ പുരട്ടുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്. പുറത്തു പോകുന്ന തിനു മുമ്പ് കാലുകൾ നന്നായി വൃത്തിയാക്കുക. അതിന് ശേഷം സൺസ്ക്രീൻ ലോഷൻ പുരട്ടുക. ഇതു കാലുകളിൽ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകൾ വീഴുന്നതും തടയു
- കിടക്കുന്നതിനു മുമ്പ് കാലുകൾ മോയ്‌സ്ചറൈസിംഗ് ക്രീം ഉപയോഗിച്ചു മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
- കാൽവിരലുകളിലെ നഖം വിണ്ടു കീറുന്നെങ്കിൽ നെയിൽ പോളിഷിന്റെ ഉപയോഗം കുറയ്‌ക്കുക.
- ആഴ്‌ചയിലൊരു ദിവസം ഇളംചൂട് വെള്ളത്തിൽ കാലുകൾ മുക്കി വയ്‌ക്കുക. ഇതു കാലുകളിലെ രക്തചംക്രമണം വർദ്ധിക്കുന്നതിനു സഹായിക്കും.* വേനൽക്കാലത്ത് കാലുകൾക്ക് വായുസഞ്ചാരം ഉറപ്പാക്കണം. വരണ്ടിരിക്കുന്ന കാലുകൾക്ക് മോയ്സ്ചറൈസർ പുരട്ടിയോ എണ്ണ പുരട്ടിയോ മൃദുത്വം നൽകണം.
- ചൂടുകാലത്ത് പാദം മുഴുവൻ മൂടിക്കെട്ടിയ ചെരിപ്പുകൾക്ക് പകരം മുകൾ ഭാഗം തുറന്ന ചെരിപ്പു കൾ വേണം ഉപയോഗിക്കാൻ. ഷൂ പോലുള്ള ഇറുകിയ ചെരുപ്പുകൾ കാലിന് അധിക വരൾച്ചയുണ്ടാക്കും.