ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും അപകട സമയത്ത് വേദിയില്‍ ഉണ്ടായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തലയ്‌ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തിനേറ്റ പരിക്കും ഭേദപ്പെട്ടുവരികയാണ്. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി മാറുന്നത് വരെ വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.