ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബൈ: ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്. കേണൽ സമീറ അബ്ദുള്ള അൽ അലിയെന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ബ്രിഗേഡി യർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 1956-ൽ സേന സ്ഥാപിതമായതിന് ശേഷം ഇത് ആദ്യമായാണ് ഒരു വനിതയ്ക്ക് ഇത്രയധികം പ്രാധാന്യമുള്ള പദവിയിൽ നിയമനം നൽകുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാര മാണ് നിയമനം.
ദുബൈ പൊലീസ് സേനയുടെ ഭാഗമായ എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാൻ കഴിയുന്ന അംഗീകാര മാണ് തനിക്ക് ലഭിച്ചതെന്ന് ബ്രിഗേഡിയർ സമീറ അബ്ദുള്ള അൽ അലി പറഞ്ഞു. ഈ അംഗീകാരം ഭരണകൂടത്തിനും, സേനയിലുള്ള സ്ത്രീകൾക്ക് അവർ നൽകുന്ന പിന്തുണയ്ക്കും സമർപ്പിക്കുന്നതായി അവർ വ്യക്തമാക്കി.
അച്ചടക്കവും,ആത്മാർത്ഥമായ സേവനവുമാണ് കരിയറിനെയും കുടുംബജീവിതത്തെയും ഒരുമിച്ച് കൊണ്ട് പോകാൻ സഹായിച്ചതെന്നും, ടീമിലെ അംഗങ്ങളോട് നിങ്ങളുടെ കഴിവിൽ വിശ്വാസം വേണമെന്നും പരിശ്രമം കൊണ്ട് എന്തും സാധ്യമാക്കാൻ കഴിയുമെന്നും താൻ പറയാറുണ്ടെന്നും കേണൽ സമീറ അബ്ദുള്ള അൽ അലി പറയുന്നു. ദുബൈ പൊലീസിൽ കഴിഞ്ഞ 31 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച് വരുകയാണ് ബ്രിഗേഡിയർ സമീറ അബ്ദുള്ള.
