ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അഹമ്മദാബാദ്: അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്തി നെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡില്‍ കേരളം കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.

ക്ഷമയോടെ നേരിട്ട ബോളിങ്, ബാറ്റിങ് പരീക്ഷണത്തിനൊടുവില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് സച്ചിന്‍ ബേബിയും സംഘവും തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ കേരളം ആദ്യമായാണ് അത്ഭുതകരമായി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്‍റെ 457 റണ്‍സിന് മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാ ത്തിന് വെറും രണ്ട് റൺ അകലത്തിലാണ് ലീഡ് കൈവിട്ടത്. അഞ്ചാം ദിനത്തിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിങ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് ഇരു ടീമുകളും മത്സരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രോഹൻ എസ്. കുന്നുമ്മൽ ( 32), സച്ചിൻ ബേബി (10), അക്ഷയ് ചന്ദ്രൻ (9), വരുൺ നായനാർ (ഒന്ന്) എന്നിവരാണ് ഇന്ന് പുറത്തായ കേരള താരങ്ങള്‍.
ഗുജറാത്തിന്‍റെ ഒന്നാം ഇന്നിങ്‌സ്
ഒന്നാം ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെ ടുത്തു പുറത്തായി. ജയ്മീത് പട്ടേൽ ( 79 റൺസ്) സിദ്ധാർഥ് ദേശായി ( 30), അര്‍സാന്‍ നാഗ സ്വല്ല ( 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ബാറ്റർമാര്‍. ഇന്നലെ മത്സരം നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. ലീഡിലെത്താൻ അവർക്ക് 28 റൺസ് കൂടി മതിയായിരുന്നു. പ്രിയങ്ക് പാഞ്ചൽ (237 പന്തി ൽ 148), മനന്‍ ഹിംഗ്രാജിയ (127 പന്തിൽ 33), ഉർവിൽ പട്ടേല്‍ (43 പന്തിൽ 25), ഹേമാങ് പട്ടേൽ (41 പന്തിൽ 27), ചിന്തൻ ഗജ (രണ്ട്), ആര്യ ദേശായി (73) എന്നിവര്‍ ഭേദപ്പെട്ട നിലയില്‍ പൊരുതി.
